Anujan Kurichi
Lyricist
|
Year of First Song | 1966 |
Year of Last Song | 1966 |
Number of Songs | 1 |
Movies Written Songs For | 1 |
Favorite Singer | P Leela |
Favorite Musician | V Dakshinamoorthy |
Favorite Director Written Songs For | Fr George Thariyan,KR Nambiar |
Number of Years in the Field | 1 |
1966ൽ പുറത്തിറങ്ങിയ ‘കടമറ്റത്തച്ചൻ’ എന്ന സിനിമയിൽ ദക്ഷിണാമൂർത്തിസ്വാമി സംഗീതസംവിധാനം നിർവ്വഹിച്ചു് പി ലീല പാടിയ "അങ്ങങ്ങു് ദൂരെ ചക്രവാളത്തിൽ" എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചുകൊണ്ടു് ചലച്ചിത്ര പിന്നണിഗാനരംഗത്തു് തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ശ്രേഷ്ഠവ്യക്തിയാണു് ശ്രീ അനുജൻ കുറിച്ചി. യഥാർത്ഥ പേരു് പി കൃഷ്ണപിള്ള. ‘കടമറ്റത്തച്ചൻ’ എന്ന സിനിമയിൽ ഒരു വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ടു്.
ശ്രീ പത്മനാഭ കുറുപ്പിന്റെയും ശ്രീമതി നാരായണി കുട്ടിയുടെയും മകനായി 1939 മെയ് 8 നു് കോട്ടയം ജില്ലയിലെ കുറിച്ചിയിലാണു് കൃഷ്ണപിള്ളയുടെ ജനനം. സാഹിത്യാഭിരുചി നിറഞ്ഞ ഒരു വിദ്യാർത്ഥിയായിരുന്നു. സാഹിത്യരചയിതാവു് എന്നതുകൂടാതെ ഒരു മികച്ച പ്രസംഗകൻ കൂടിയായിരുന്നു അദ്ദേഹം. പ്രശസ്ത നർത്തകനായിരുന്ന തൃപ്പൂണിത്തറ അരവിന്ദാക്ഷ മേനോന്റെ "കണ്ണകി","കൊടുങ്ങല്ലൂരമ്മ" എന്നീ പ്രസിദ്ധങ്ങളായ രണ്ടു് നൃത്തനാടകങ്ങൾ (ബാലേ) എഴുതിയതു് ഇദ്ദേഹമാണു്. ഇവ കൂടാതെ "ക്ഷേമരാഷ്ട്രം" എന്ന നാടകവും എഴുതിയിട്ടുണ്ടു്. തൊഴിൽപരമായി ഒരു ഫാർമസിസ്റ്റ് ആയിരുന്ന ഇദ്ദേഹം ഒട്ടനവധി വർഷങ്ങളായി പൊതുപ്രവർത്തനരംഗത്തെ ഒരു സജീവസാന്നിദ്ധ്യമാണു്. ഇരുപത്തഞ്ചു വർഷത്തോളമായി NSS പ്രതിനിധിസഭ മെമ്പർ ആണു്. ഇപ്പോൾ കുടുംബത്തോടൊപ്പം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം എന്ന സ്ഥലത്തു് വിശ്രമജീവിതം നയിക്കുന്നു. ഭാര്യ സരളാദേവി കുഞ്ഞമ്മ. മക്കൾ: ശ്രീജ, ശ്രീകുമാർ, ശ്രീജിത്ത്.
തയ്യാറാക്കിയതു് - കല്യാണി
References :
ശ്രീ അനുജൻ കുറിച്ചിയുടെ പുത്രൻ ശ്രീകുമാർ നൽകിയ വിവരങ്ങൾ
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
V Dakshinamoorthy | 1 |
|
|
|
|