Adoor Bhavani
Singers
|
Year of First Song | 1969 |
Year of Last Song | 1969 |
Number of Songs | 1 |
Movies Sung in | 1 |
Favorite Musician | Traditional |
Favorite Lyricist | Traditional |
Popular Raga | |
Favorite Director Sung For | P Bhaskaran |
Number of Years in the Field | 1 |
ചെമ്മീന്‍, മുടിയനായ പുത്രന്, കൂട്ടുകുടുംബം, കടല്‍പ്പാലം തുടങ്ങി മുന്നൂറോളം ചിത്രങ്ങലിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന നടിയാണു് അടൂര്‍ ഭവാനി. 1927ല്‍ കെ രാമകൃഷ്ണപിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി ജനിച്ചു. ഭവാനിയുടെ അനുജത്തി പങ്കജമാണു് ആദ്യം സിനിമയില്‍ അഭിനയിച്ചതു്. പങ്കജത്തിനു കൂട്ടു പോയ ഭവാനിയെ കണ്ട തിക്കുറിശ്ശി അദ്ദേഹത്തിന്റെ ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ആദ്യം ശ്രദ്ധിക്കപ്പെട്ട ചിത്രം രാമുകാര്യാട്ടിന്റെ മുടിയനായ പുത്രന് ആണു്. രാമു കാര്യാട്ടിന്റെ നിര്‍ബന്ധം കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടും കൊണ്ടുമാണു് അഭിനയരംഗത്തു് സജീവമാകുവാന്‍ തീരുമാനിച്ചതു്. എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ചെമ്മീനില്‍ അവസരം ലഭിച്ചതോടെ സിനിമയില്‍ ജീവസാന്നിദ്ധ്യമായി. കൊട്ടാരക്കരയുടെ നായികയായിട്ടാണു് ഭവാനി ചെമ്മീനില്‍ അഭിനയിച്ചതു്. ഇതിലെ ചക്കിപ്പെമ്പിള്ള ഭവാനിയുടെ അനശ്വര കഥാപാത്രമാണു്.
സത്യന്, ഷീല, നസീര്‍, ശാരദ, അടൂര്‍ ഭാസി, സോമന്, സുകുമാരന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ മലയാള താരങ്ങള്‍ക്കൊപ്പം ഭവാനി അഭിനയിച്ചു. സേതുരാമയ്യര്‍ സി ബി ഐ എന്ന ചിത്രത്തിലാണു് അവസാനം അഭിനയിച്ചതു്. 1969ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഭവാനിക്കായിരുന്നു. അന്തരിച്ച ജനാര്ദ്ദനന് പിള്ളയാണു് ഭര്‍ത്താവു്. ഏക മകന് രാജീവ് 2009 ഒക്ടോബര്‍ 25 നു് അന്തരിച്ചു.
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
യൂണിക്കോഡില്‍ എഴുതിയതു് : മാധവഭദ്രന്‍
Tables: Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........
Musician | Songs |
Traditional | 1 |
|
Lyricist | Songs |
Traditional | 1 |
|
|
|