Raga Notes
Arohana | S R2 M1 P N3 S (C D F G B C)
|
Avarohana | S N2 P M1 R2 S (C Bb G F D C)
|
Chords | Csus2 (C-D-G), G (G-B-D), Fsus2 (F-G-C), G (G-B-D), B-Dim (B-D-F), Bb (Bb-D-F) |
Audio Raga Demonstration
Listen to Vrindavana Saranga on keyboard by clicking on the player
Demonstration of Chords for Vrindavana Saranga
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Suspended2 | C-C-Suspended2
D | G-Major | D-G-Major
F | F-Suspended2 | F-F-Suspended2
G | G-Major | G-G-Major
B | B-Diminished | B-B-Diminished
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിമപനിസ
അവരോഹണം :സനിപമരിസ
കര്ണ്ണാടകസംകീതത്തിലേക്കു പ്രചാരത്തില്‍ വന്ന പ്രസിദ്ധമായ ഒരു ഹിന്ദുസ്ഥാനി രാഗമാണു് ബൃന്ദാവനസാരംഗ (വൃന്ദാവനസാരംഗ). 22-മതു മേളരാഗമായ ഖരഹരപ്രിയയുടെ ജന്യം. ഹിന്ദുസ്ഥാനിയിലെ കാഫിഥാട്ടിന്റെ ജന്യം. ഷഡ്ജം, ചതുശ്രുതിഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, കൈശികിനിഷാദം, കാകളിനിഷാദം (അന്യസ്വരം) ഇവയാണു് സ്വരങ്ങള്‍. കാകളിനിഷാദം അന്യസ്വരമായി വരുന്നതിനാല്‍ ഇതൊരു ഭാഷാംഗരാഗമാണു്.
രി പ എന്നിവ ജീവസ്വരങ്ങളും രി ന്യാസസ്വരവും രി നി പ ഗ്രഹസ്വരങ്ങളുമാണു്.
ഉച്ചനേരമാണു് ബൃന്ദാവനസാരംഗ പാടുവാന്‍ ഏറ്റവും യോജിച്ചതു്. ഋഷഭം എപ്പോഴും മധ്യമത്തില്‍ തൊട്ടാണു് പാടുന്നതു്. ആരോഹണ സഞ്ചാരങ്ങളില്‍ കാകളിനിഷാദവും അവരോഹണ സഞ്ചാരത്തില്‍ കൈശികിനിഷാദവും പ്രയോഗിക്കപ്പെടുന്നു.
'കമലാപ്തകുലശാബ്ധിചന്ദ്ര' (ആദി), ദീക്ഷിതരുടെ 'രംഗപുരവിഹര' (രൂപകം), 'സ്വാമിനാഥേന സംഹരക്ഷിതോഹം' (ആദി), സ്വാതിതിരുനാളിന്റെ 'ചലിയേ കുഞ്ചരമോ' (ഭജന്‍ - ആദി), ലാല്ഗുഡു ജയറാമിന്റെ 'ധീതധീംത' (തില്ലാന - ആദി) എന്നിവ ചില കൃതികളാണു്.
'ഇന്ദുകലാമൗലി' (കുമാരസംഭവം), 'തുള്ളിക്കൊരുകുടം പേമാരി' (ഈറ്റ), 'കാതോടു കാതോരം' (കാതോടു കാതോരം - എന്ന സിനിമയില്‍ എന്‍ ലതിക പാടിയ ഗാനം), 'ആദ്യമായി കണ്ടനാള്‍' (തൂവല്‍ക്കൊട്ടാരം), 'ദീനദയാലോ രാമാ' (അരയന്നങ്ങളുടെ വീടു്) എന്നീ ഗാനങ്ങള്‍ ബൃന്ദാവനസാരംഗിയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍ |