Raga Notes
Arohana | S R1 G1 M1 P D1 N1 S (C Db D F G Ab A C)
|
Avarohana | S N1 D1 P M1 G1 R1 S (C A Ab G F D Db C)
|
Chords | Csus2 (C-D-G), Db (Db-F-Ab), D-Dim (D-F-Ab), F (F-A-C), Csus2 (C-D-G), Db (Db-F-Ab), F (F-A-C) |
Chords Illustration
Audio Raga Demonstration
Listen to Kanakaangi on keyboard by clicking on the player
Demonstration of Chords for Kanakaangi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Suspended2 | C-C-Suspended2
Db | Db-Major | Db-Db-Major
D | D-Diminished | D-D-Diminished
F | F-Major | F-F-Major
G | C-Suspended2 | G-C-Suspended2
Ab | Db-Major | Ab-Db-Major
A | F-Major | A-F-Major
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
കര്‍ണ്ണാടക സംഗീതത്തിലെ 72-മതു് മേളകര്‍ത്താരാഗങ്ങളില്‍ ഒന്നാമത്തെ രാഗമാണു് കനകാംഗി. ദീക്ഷതര്‍ പദ്ധതിയില്‍ ഇതിനു് കനകാംബരി എന്നാണു് പേരു്. ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതി രിഷഭത്തിന്റെ സ്ഥാനത്തു് ഗാന്ധാരം പാടുന്നതു്), ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ സ്ഥാനത്തു് നിഷാദം പാടുന്നതു്) എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.
ഇതൊരു വിവാദിമേളമാണു്. അടുത്തടുത്തു് സ്വരങ്ങള്‍ വരുന്ന രാഗങ്ങളെയാണു് വിവാദിരാഗമെന്നു പറയുന്നതു്. കനകാംഗിയുടെ പഞ്ചമവര്ജ്ജ്യരാഗമാണു് ഹേമാംഗി. ഇതൊരു മൂര്ച്ഛനാകാരക രാഗമാണു്. കനകാംഗിയുടെ ഋഷഭം ആധാരഷഡ്ജമായി ശ്രുതിഭേദം ചെയ്താല്‍ 51-മതു് മേളമായി കാമവര്‍ദ്ധിനി (പന്തുവരാളി) ലഭിക്കും. വിശദമായ രാഗാലാപനത്തിനു് ഇടം നല്‍കുന്നില്ല.
ദീക്ഷിതരുടെ 'കനകാംബരി കാരുണ്യാമൃതരഹരി ' (രൂപകം) എന്ന കൃതിയില്‍ രാഗമുദ്രയായ കനകാംബരി വരുന്നുണ്ടു്. ത്യാഗരാജസ്വാമിയുടെ 'ശ്രീഗണനാഥം ഭജാമ്യഹം' (ആദി), കോടീശ്വരയ്യരുടെ 'കനാകാംഗക' (ആദി), പല്ലവിശേഷയ്യരുടെ 'ദശരഥബാല' (ആദി) എന്നിവ ഈ രാഗത്തിലെ പ്രധാന കൃതികളാണു്.
'സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി' എന്ന യേശുദാസിന്റെ ഭക്തിഗാനം ഈ രാഗത്തിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്. ഇതില്‍ അധികം ഗാനങ്ങള്‍ കേട്ടിട്ടില്ല.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|