Raga Notes
Arohana | S R2 G3 P N3 S (C D E G B C)
|
Avarohana | S N3 P G3 R2 S (C B G E D C)
|
Chords | C (C-E-G), G (G-B-D), Em (E-G-B), G (G-B-D), Em (E-G-B) |
Chords Illustration
Audio Raga Demonstration
Listen to Hamsadhwani on keyboard by clicking on the player
Demonstration of Chords for Hamsadhwani
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | G-Major | D-G-Major
E | E-Minor | E-E-Minor
G | G-Major | G-G-Major
B | E-Minor | B-E-Minor
|
ആരോഹണം : സരിഗപനിസ
അവരോഹണം : സനിപഗരിസ
29മത്തെ മേളരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമാണു് ഹംസധ്വനി. വളരെ പ്രസിദ്ധമായ ഇതു് ഒരു ഔഡവരാഗമാണു്. മധ്യമം, ധൈവതം എന്നിവ വര്ജ്യസ്വരങ്ങളാണു്. ഷഡു്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പഞ്ചമം, കാകളിനിഷാദം എന്നിവയാണു് സ്വരങ്ങള്‍. ഇതൊരു ഉപാംഗരാഗമാണു്.
ഗാന്ധാരം, നിഷാദം എന്നിവ രാഗഛായസ്വരങ്ങളാണു്. ഋഷഭം, നിഷാദം എന്നിവ ഗമകത്തോടെ പാടുന്നു (ഗമക വരികരാഗം).
മുത്തുസ്വാമിദീക്ഷിതരുടെ പിതാവായ രാമസ്വാമി ദീക്ഷിതരാണു് ഈ രാഗം കണ്ടുപിടിച്ചതെന്നു് പറയപ്പെടുന്നു. രിരി ഗഗ പപ നിനി പോലുള്ള ജണ്ടസ്വരപ്രയോഗങ്ങളും നിഗരിനിരിനി, പനിരിനി, ഗനിപഗരി, രിപഗരി തുടങ്ങിയ പ്രയോഗങ്ങള്‍ രാഗരഞ്ജകങ്ങളാണു്. വീരരസപ്രധാനമാണു് ഹംസധ്വനി കച്ചേരിയുടെ ആദ്യം പാടുവാന്‍ ഏറ്റവും യോജിച്ച രാഗമാണിതു്. വിശദമായ രാഗാലാപനത്തിനു് സാധ്യതയുണ്ടു്. ഇതൊരു മൂര്ച്ഛനാകാരകരാഗമാണു്. ഇതിലെ പഞ്ചമത്തെ ആധാരഷഡു്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ നാഗസ്വരാവലി (ആരോ: സഗമപധസ. അവരോ: സധപമഗസ - 28ല്‍ ജന്യം) എന്ന ഔഡരാഗം ജനിക്കുന്നു. എപ്പോഴും പാടാവുന്ന ഹംസധ്വനിയില്‍ അനേകം കൃതികള്‍ പ്രത്യേകിച്ചു് ഗണപതിസ്തുതികള് ഉണ്ടു്.
ദീക്ഷിതരുടെ പ്രസിദ്ധമായ 'വാതാപി ഗണപതിം ഭജേഹം' എന്ന കൃതിയുടെ ചരണത്തില്‍ 'ഹംസധ്വനി ഭൂഷിത' എന്ന രാഗമുദ്ര വരുന്നുണ്ടു്. വെങ്കിടസുബ്ബയ്യരുടെ 'ജലജാക്ഷ' (വര്‍ണ്ണം), വീണകുപ്പയ്യരുടെ 'വിനായക', ത്യാഗരാജസ്വാമിയുടെ 'രഘുനായക', 'അഭിഷ്ടവരദ' തുടങ്ങിയവ ചില പ്രധാന കൃതികളാണു്.
ശ്രീവിനായകം നമാമ്യഹം (ഭരതം), നാദങ്ങളായി വരൂ (നിന്നിഷ്ടം എന്നിഷ്ടം), ഉത്രാടപ്പൂനിലാവേ (ഓണപ്പാട്ടു്) തുടങ്ങിയ ഗാനങ്ങള്‍ ഹംസധ്വനിയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|