Raga Notes
Arohana | S R2 G2 M1 D2 S (C D Eb F A C)
|
Avarohana | S D2 M1 G2 R2 S (C A F Eb D C)
|
Chords | Cm (C-Eb-G), Dm (D-F-A), Cm (C-Eb-G), F (F-A-C), Dm (D-F-A) |
Demonstration of Chords for Aabhogi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Minor | D-D-Minor
Eb | C-Minor | Eb-C-Minor
F | F-Major | F-F-Major
A | D-Minor | A-D-Minor
|
ആരോഹണം : സരിഗമധസ
അവരോഹണം : സധമഗരിസ
22മതു് മേളരാഗമായ ഖറഹരപ്രിയയുടെ ജന്യരാഗമാണു് ആഭോഗി. ഔഡവരാഗമായ ആഭോഗിയില്‍ പഞ്ചമവും നിഷാദവും വര്ജ്യസ്വരങ്ങളാണു്. ഷഡു്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതിധൈവതം എന്നിവയാണു് ആഭോഗിയുടെ സ്വരസ്ഥാനങ്ങള്‍. ഒരു ഉപാംഗരാഗമായ ആഭോഗിയുടെ ജീവസ്വരങ്ങള്‍ ഗാന്ധാരം, മധ്യമം, ധൈവതം എന്നിവയാണു്. ജണ്ടധാട്ടു പ്രയോഗങ്ങളില്‍ ശോഭിക്കുന്ന ആഭോഗി ഒരു സര്‍വ്വകാലിക രാഗമാണു്. ഈ രാഗത്തില്‍ കൈശികിനിഷാദം ചേര്‍ത്തു പാടിയാല്‍ (സരിഗമധനിസ-സനിധമഗരിസ) 'ശ്രീരഞ്ജിനി' എന്ന രാഗമാണു്. ആഭോഗിയുടെ ഗാന്ധാരം ആരോഹണത്തില്‍ 'രിമരി' എന്ന രീതിയിലും അവരോഹണത്തില് 'രിമഗ' 'മഗാ' എന്നീ രീതിയിലും പാടപ്പെടുന്നു. ഋഷഭം, മധ്യമം എന്നിവ ഗമകമില്ലാതെ പാടണം. ഷഡു്ജം, ഋഷഭം എന്നിവയാണു് ഗ്രഹസ്വരങ്ങള്‍.
ഇതൊരു മൂര്ച്ഛനാകാരകരാഗമാണു്. ഇതിന്റെ മധ്യമം ആധാരഷഡു്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ 'വലചി' എന്ന രാഗം ജനിക്കുന്നു. കരുണ, ഭക്തി എന്നിവയാണു് ഈ രാഗത്തില്‍ നിഴലിക്കുന്ന ഭാവങ്ങള്‍.
പട്ടണം സുബ്രഹ്മണ്യയ്യരുടെ 'എവ്വരിബോധന'(വര്‍ണ്ണം), ത്യാഗരാജസ്വാമികളുടെ 'നന്നു ബ്രോവ', തീക്ഷിതരുടെ 'ശ്രീലക്ഷ്മിവരാഹം', ഗോപാലകൃഷ്ണഭാരതിയുടെ 'സഭാപതിയ്ക്കു് വേറ് ദൈവം' എന്നിവ ഈ രാഗത്തിലെ ചില പ്രധാന കൃതികളാണു്.
'മാമാങ്കം പലകുറി കൊണ്ടാടും' (ലളിതഗാനം), 'ഇനിയും പരിഭവമരുതേ' (കൈക്കുടന്ന നിലാവു്) ഇവ ഈ രാഗത്തിലെ ഗാനങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|