Raga Notes
Arohana | S G2 M1 P N2 S (C Eb F G Bb C)
|
Avarohana | S N2 D2 P M1 G2 R2 S (C Bb A G F Eb D C)
|
Chords | Cm (C-Eb-G), Dm (D-F-A), Eb (Eb-G-Bb), F (F-A-C), Gm (G-Bb-D), Dm (D-F-A), Bb (Bb-D-F) |
Chords Illustration
Aarohana
Avarohana
Audio Raga Demonstration
Listen to Aabheri on keyboard by clicking on the player
Demonstration of Chords for Aabheri
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Minor | D-D-Minor
Eb | Eb-Major | Eb-Eb-Major
F | F-Major | F-F-Major
G | G-Minor | G-G-Minor
A | D-Minor | A-D-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സഗമപനിസ
അവരോഹണം : സനിധപമഗരിസ
22-മതു് മേളരാഗമായ ഖരഹരപ്രിയയില്‍ ജന്യമായ രാഗമാണു് ആഭേരി. ഒരു ഔഡവ സമ്പൂര്ണ്ണരാഗമായ ആഭേരിയുടെ ആരോഹണത്തില്‍ ഋഷഭം ധൈവതം എന്നീ സ്വരങ്ങള്‍ വര്‍ജ്ജ്യമാണു്. (ശുദ്ധസന്യാസിയുടെ ആരോഹണവും ഖരഹരപ്രിയയുടെ അവരോഹണണുമാണു് ആഭേരിയുടേതു്). ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം എന്നിവയാണു് ഈ രാഗത്തിന്റെ സ്വരങ്ങള്‍. വളരെ അപൂര്‍വ്വമായി മാത്രം ശുദ്ധധൈവതവും അന്യസ്വരമായി വരുന്നുവെന്നും അതിനാല്‍ ഇതൊരു ഭാഷാംഗരാഗമാണെന്നും പറയപ്പെടുന്നു. (ദീക്ഷിതര്‍ സമ്പ്രദായത്തില്‍ ആഭേരിയെ 20-മത്തെ മേളമായ നാഭൈരവിയുടെ ജന്യരാഗമായാണു് പറയപ്പെടുന്നതു്).
ഹിന്ദുസ്ഥാനി സംഗീതത്തില്‍ കാഫിഥാട്ടില് ജന്യമായ ഭീംപ്ലാസു്, ധനാശ്രീ എന്നീ രാഗങ്ങള്‍ ആഭേരിയോടു് സാമ്യമുള്ളവയാണു്. കര്‍ണ്ണാടക ദേവഗാന്ധാരിയും ആഭേരിയോടു് സാമ്യമുള്ള രാഗമായി പറയപ്പെടുന്നു. സനിധപധപ മഗരിസരിസ എന്നീ പ്രയോഗങ്ങള്‍ ഈ രാഗത്തില്‍ വരുന്നുണ്ടു്. (കര്‍ണ്ണാടക ദേവഗാന്ധാരിയില്‍).
ത്യാഗരാജസ്വാമിയുടെ 'നഗുമോമു ഗനലേ നീ', ദീക്ഷിതരുടെ 'വീണാഭേരി', ശ്യാമശാസ്ത്രിയുടെ 'നിന്നു വിനാ മരിഗലദാ', പാപനാശം ശിവന്റെ 'കാന്താ വന്തരുള്‍', മൈസൂര്‍ വാസുദേവാചാര്യരുടെ 'ഭജരേ രേ മാനസ' എന്നിവ പ്രധാന കൃതികളാണു്.
ശ്രീമതി എസു് ജാനകി പാടിയ പ്രശസ്തമായ തമിഴു് സിനിമാഗാനമായ 'ശിങ്കാരവേലനേ ദേവാ', പത്തു വെളുപ്പിനു് (വെങ്കലം), 'പ്രണയമണിത്തൂവല്‍' (അഴകിയ നാവണന്) എന്നിവ ഈ രാഗത്തിലെ ചില സിനിമാഗാനങ്ങളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍ |