എഴുതിയത്: ഹിഗ്നസ് ജോയ് പാവന
എന്റെ പിതാവ്, നോർബർട്ട്
പാവന രചിച്ച തടങ്കൽ
പാളയങ്ങൾ എന്ന പ്രസിദ്ധ
നാടകമാണെന്നു മലയാളത്തിലെ
ആദ്യത്തെ ഓപ്പൺ എയർ
തിയേറ്റർ നാടകം.
1950
കാലഘട്ടത്തിൽ മലയാള
ത്തിലെ പ്രസിദ്ധരായ പി.ജെ.
ആന്റെണി, എൻ. ഗോവിന്ദൻ
കുട്ടി തുടങ്ങിയവർ കേരള
ത്തിൽ പലയിടത്തും അവ
തരിപ്പിച്ചിട്ടുണ്ട്.
അപ്പച്ചൻ (പാവന) 1960 ‐
കളുടെ തുടക്കത്തിൽ
തന്റെ വിലങ്ങുകൾ എന്ന
നാടകം സിനിമയാക്കു
ന്നതിന്റെ തിരക്കഥ രചനയുടെ
തിരക്കിൽ ആയിരുന്നു,
കൊച്ചിൻ പോർട്ടിൽ നിന്നും
ലീവെടുത്ത് മദ്രാസിലും
പോയിരുന്നു. ആ സിനിമ
യാണ് 1962 ൽ റിലീസായ
സ്വർഗരാജ്യം.
ഇനി തടങ്കൽ പാളയങ്ങളുടെ
കഥ ചുരുക്കി പറയാം.
വ്യത്യസ്ഥ മതസ്ഥരായ
രണ്ടു പേർ, അവർ ആത്മ
മിത്രങ്ങളാണ്. അവർ അടു
ത്തടുത്ത വീടുകളിൽ
താമസിക്കുന്നു. നാടകത്തിൽ
ഒരേ പോലെയുള്ള രണ്ടു
വീടുകൾ, ഒരു ഇടഭിത്തി
മാത്രം. സിനിമയിൽ ഒരു
പറമ്പിൽ രണ്ടു വീടായി
കാണിച്ചിരിക്കുന്നു.
നാടകത്തിലെ പോലെ
നായകകുടുംബം താമസി
ക്കാൻ വരുകയാണ്. അവർ
സ്നേഹത്തോടെ ജീവിക്കാൻ
തുടങ്ങുകയാണ്. ഇതിനിടെ
തങ്കമ്മ എന്ന കൃസ്ത്യൻ
യുവതിയും കമലൻ എന്ന
നായകനുമായി അടുക്കുന്നു.
വർഗീയ വിഷം കുത്തി
വെക്കാൻ പലരും എത്തുന്നു,
ആ വീടുകൾക്കിടയിൽ
ഒരു വേലി ഉയരുന്നു.
ഒടുവിൽ നായികയുടെ
പിതാവിനു അപത്തു
സംഭവിക്കുമ്പോൾ ആ
സുഹൃത്ത് ബന്ധം വേലി
തകർത്ത്, കൈകളിൽ
കോരിയെടുത്ത്
ഒന്നിക്കുന്നിടത്ത്
നാടകം അവസാനിക്കുന്നു.
ഞങ്ങൾ എറണാകുളത്ത്
(ഇന്നത്തെ കൊച്ചിൻ ഷിപ്പ്
യാഡിന്റെ വടക്കെ മെയിൻ
ഗെയ്റ്റിൽ ), എംജി റോഡി നോടു ചേർന്നു കിടന്നിരുന്ന
നോർബർട്ട് പാവനയുടെ
വീട്ടിൽ ജേസി മിക്കവാറും
വരുമായിരുന്നു, നോർബർട്ട്
മാഷിനെ കാണാൻ.
ഇതെല്ലാമാണ് കാനത്തിലൂടെ
ജേസി ആരും അന്യരല്ല എന്ന ചിത്രത്തിൽ വരച്ചു കാണിച്ചിട്ടു
ള്ളത്.