പൂങ്കുയിലേ (കസ്തൂരിമാന്‍ )
This page was generated on May 1, 2024, 1:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:51.

പൂങ്കുയിലേ കാർകുഴലീ കിന്നാരം കേട്ടോ നീ ആരോടും മിണ്ടല്ലേ
ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളി
താലിപ്പൂ ചാർത്തി എന്റെ സ്വന്തമാകാൻ വരുമെന്ന്
(പൂങ്കുയിലേ...)

പൂമുല്ല പന്തലു വേണ്ട താലപ്പൊലി നിറയും വേണ്ടാ
പൂക്കൈത ചോല വിരിപ്പില്ലേ ഓ... (2)
പൂക്കൈത ചോല വിരിപ്പില്ലേ
രാവുറങ്ങും നേരമെങ്ങാൻ മഞ്ഞു മാരി പെയ്തു പോയാൽ
ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ
ഞങ്ങൾക്കൊരു കൂടൊരുക്കാമോ
പൂന്തളിരിൻ മനസല്ലോ കളിത്തോഴീ നിനക്ക്
(പൂങ്കുയിലേ...)

കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു
കടലാസു തോണിയിറക്കണ്ടേ ഓ... (2)
കടലാസു തോണിയിറക്കേണ്ടെ
അന്തിമാനച്ചോപ്പു മാഞ്ഞു മനസിലും മൗനം തേങ്ങി
നീയിനിയും വന്നണഞ്ഞില്ല പ്രിയതേ
നീയിനിയും വന്നണഞ്ഞില്ല
പകലു കാണാപ്പൂവു പോലെൻ മനം തുടിച്ചു ഓഹോ
(പൂങ്കുയിലേ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts