പള്ളിത്തേരുണ്ടോ (മഴവില്‍ക്കാവടി )
This page was generated on May 8, 2024, 12:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍ജി വേണുഗോപാല്‍ ,സുജാത മോഹൻ
രാഗംശ്രീരാഗം
അഭിനേതാക്കള്‍ജയറാം ,സിതാര ,ഇന്നസന്റ് ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:30.

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ
ഓ... എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ

(പള്ളിത്തേരുണ്ടോ)

കാടേറിപ്പോരും കിളിയേ പൂക്കൈത-
ക്കടവിലൊരാളെ കണ്ടോ - നീ കണ്ടോ (കാടേറി..)
താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ
എന്നോടൊന്നുരിയാടാന്‍ അവനിന്നരികില്‍ വരുമെന്നോ

(..പള്ളിത്തേരുണ്ടോ..)

തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍-
പാട്ടുകളവിടെ കേട്ടോ - നീ കേട്ടോ (തുളുനാടന്‍ )
നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റും
മറിമാന്‍‌മിഴിയാളില്‍ കണ്ടോ നിന്‍ മനമൊന്നുരുകിപ്പോയോ
നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ
എന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ

(പള്ളിത്തേരുണ്ടോ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts