പോക്കുവെയില്‍ ചാഞ്ഞുപോകുമീ (നവാഗതര്‍ക്കു സ്വാഗതം )
This page was generated on April 27, 2024, 5:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജോണ്‍സണ്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിജേഷ് ഗോപാൽ ,മഞ്ജരി ,വിജയ്‌ യേശുദാസ്‌ ,അഫ്‌സല്‍ ,സുദീപ് കുമാർ ,ഇമ്മാനുവൽ ,ഗിരീഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷഫ്ന ,രജിത് മേനോന്‍ ,ജ്യോതിർമയി
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2012 05:13:57.

ആ....ആ.....ആ.....
പോക്കുവെയില്‍ ചാഞ്ഞുപോകുമീ
രാവഴിയിലൂടെ വന്നു നീ...
തൂനിലാവിന്‍ നാദതന്ത്രിയില്‍
മേഘരാഗം മീട്ടി നിന്നു നീ...
മേഘരാഗം മീട്ടി നിന്നു നീ......

കാറ്റിലാടും ആറ്റുവഞ്ചിതന്‍
പൂ തിരണ്ട തേനലിഞ്ഞൊരീ
കാട്ടരുവി കൂട്ടിനാരെയോ
തേടിത്തേടി യാത്രപോകവേ...
തേടിത്തേടി യാത്രപോകവേ...
എണ്ണിയെണ്ണി ഞാന്‍ നടന്നു നിന്‍
തൂമിഴി പുരണ്ടു നോവുവാന്‍...(എണ്ണിയെണ്ണി...)
അന്യനായി ഞാന്‍.....
അന്യനായി ഞാന്‍ നടന്നു നിന്‍
ചേവടി പുതഞ്ഞ താരയില്‍
ചേവടി പുതഞ്ഞ താരയില്‍.....

കണ്ണിലുണ്ണിക്കാറ്റു വന്നു നിന്‍
കാതില്‍ ചൊന്നതെന്തു കൈതവം...(കണ്ണിലുണ്ണി...)
എന്‍ഹൃദയ രാഗനോവുകള്‍
കണ്ടറിഞ്ഞ സാന്ത്വനം...
കണ്ടറിഞ്ഞ സാന്ത്വനം...
പോക്കുവെയില്‍ ചാഞ്ഞുപോകുമീ
രാവഴിയിലൂടെ വന്നു നീ...
തൂനിലാവിന്‍ നാദതന്ത്രിയില്‍
മേഘരാഗം മീട്ടി നിന്നു നീ.....
മേഘരാഗം മീട്ടി നിന്നു നീ......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts