വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ജോൺപുരി |
അഭിനേതാക്കള്‍ | ക്യാപ്റ്റന്‍ രാജു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:41.
കരുണാമയീ ജഗദീശ്വരീ അടിമലരിണയില്‍ അഭയം തരൂ കാണിക്കയായ് തൊഴുകൈ നിറയും കണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ (കരുണാമയീ) അന്നദാനേശ്വരി നീയെന്നെ വളര്‍ത്തി വിദ്യാനാളം മിഴികളില്‍ നീട്ടി ശ്രുതിയായെന്നില് തംബുരു മീട്ടി വീണാനാദം മൊഴികളിലേകി നന്മ വിളങ്ങും മണിദീപമേന്തി എന്നുമമ്മേ എന്നുമമ്മേ അടിയനെ നീ ആത്മപദങ്ങളിലുയര്ത്തി (കരുണാമയീ) എന്തു ഞാനമ്മേ സ്തുതിയായ് പാടും നാമവും രൂപവും നീ തന്നെയല്ലേ നൈവേദ്യമായ് ഞാനെന്തിനി നല്‍കും ധനവും ധാന്യവും നീ തന്നെയല്ലേ സ്നേഹോദാരം തവ മുഖബിംബം സുകൃതമമ്മേ സുകൃതമമ്മേ അഖിലമമ്മേ നിന് തിരുമധുരം മാത്രം (കരുണാമയീ) |