ഞാലിപ്പുരയ്ക്കലെ ഞാവല്‍പ്പുരയ്ക്കലെ (സമ്മാനം )
This page was generated on May 1, 2024, 4:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കലാഭവൻ മണി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,മനോജ് കെ ജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:21.

ഞാലിപ്പുരക്കലെ ഞാവല്‍പ്പുരക്കലെ
വെളുവെളെ വെളുത്തൊരു വല്യുപ്പാപ്പ
കടലു കടന്നിട്ട് കരവാരം ചെന്നപ്പോ
മലയോളം‌പോരുന്നൊരീന്തക്കാട്
(ഞാലിപ്പുരക്കലെ)

ഈന്തക്കുരു കൊണ്ടന്ന് കൊയിലാണ്ടീല്‍ കുഴിച്ചിട്ട്
മുക്കത്തു മുളയിട്ടു കൊത്തച്ചക്ക
കുനുകുനെയരിഞ്ഞിട്ട് മൊളകിട്ട് മൊരിച്ചപ്പം
മുറുമുറെ മൂത്തൊരു പാവയ്ക്ക
അതുകണ്ടെന്റള്ളോന്ന് വിളിച്ചുപ്പാപ്പ
അതുകേട്ടാ പാവയ്ക്ക പറന്നുംപോയി
(ഞാലിപ്പുരക്കലെ)

കൂവിത്തെളിഞ്ഞൊരു പൂവനെക്കൊന്നിട്ട്
ഉപ്പാപ്പ നോക്കുമ്പം മാടത്തത്ത
മാടത്ത വളന്നപ്പം കൂടൊന്നു തുറന്നപ്പം
ചൊകചൊകെ ചോന്നൊരു ചെമ്പോത്ത്
അത് കണ്ട് ബാപ്പാക്ക് മുഴുപ്പിരാന്ത്
അത് കേട്ടെന്റുമ്മാക്ക് തലപെരുപ്പ്
അയ്യോ തലപെരുപ്പ് തലപെരുപ്പ്
(ഞാലിപ്പുരക്കലെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts