വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബിജുമേനോൻ ,ദിലീപ് ,ശ്രീവിദ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:45.
എങ്ങാണെൻ അമ്മേ നിൻ വാത്സല്യപ്പാൽക്കടൽ എങ്ങാണോ നിന്നോമൽ കാരുണ്യത്തേൻകുടം വേർപാടിൻ നോവുമായ് തേങ്ങുന്നോ മാനസം ഇന്നോളം തോർന്നില്ല കണ്ണീരിൻ പേമഴ ഇന്നോളം കേട്ടില്ല താരാട്ടിൻ ശീലുകൾ (എങ്ങാണെൻ അമ്മേ...) ഈ രാവിൻ മാറിലെന്നെ ആരോമൽ കൈകളാൽ താലോലിച്ചോമനിക്കാൻ ഓടി വന്ന തെന്നലേ (2) ഇടറുമെന്റെ നെഞ്ചിലെ മൊഴികളൊന്നു കേൾക്കണേ തീ പിടിച്ച കൂട്ടിലാണു ഞാൻ (എങ്ങാണെൻ അമ്മേ...) പഞ്ചാഗ്നി ജ്വാലയാളും മൗനത്തിൻ വീഥിയിൽ സ്നേഹത്തിൻ സാന്ത്വനങ്ങൾ തേടി വന്നതാണു ഞാൻ (2) ശ്രുതി മറന്ന പാട്ടുമായ് യാത്രയോതിടുന്നു ഞാൻ ജന്മരാത്രി മാഞ്ഞു പോകയായ് (എങ്ങാണെൻ അമ്മേ...) |