ആരാരുമറിയാതൊരോമന കൗതുകം (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക )
This page was generated on April 30, 2024, 9:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംജോണ്‍സണ്‍
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:41.
ആരാരുമറിയാതൊരോമന കൗതുകം
പീലി നീർത്തുന്നു മനസ്സിനുള്ളിൽ
രാവേ നിലാവേ പകൽക്കിനാവേ
അതിൻ പേരെന്ത് പൗർണമി പെൺകിടാവേ...

ചന്ദന പാൽകുടം വാനിലുയർന്നു
എന്തു കൊണ്ടോ ഞാനുറങ്ങിയില്ല
ഏതോ മധുരിത മോഹപ്രവാഹത്തിൽ
ഞാൻ ഒഴുകി.. ഞാൻ ഒഴുകി..
ആകാശ തേരിൽ താരകൾ പോലും
തോഴികളായ് മാറി
രാവേ പൊൻനിലാവേ മായരുതേ നീ..

പൂവുകൾ പുലരികൾ പുഞ്ചിരിക്കുന്നു
എന്തു കൊണ്ടോ ഞാൻ അറിഞ്ഞതില്ല
ജന്മാന്തരങ്ങൾതൻ സമ്മാനം
ഏകാൻ എന്നു വരും.. എന്നു വരും..
വസന്തം വരവായി പൂവുകൾ
നിറയും താരങ്ങൾ ഒരുങ്ങുകയായ്
പൂവേ സ്വപ്ന പൂവേ മറയരുതേ നീ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts