സ്വർഗ്ഗവാതിൽ (എഴുത്തച്ഛൻ )
This page was generated on April 28, 2024, 12:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:35.

സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും
രാമനാമം കേട്ടുണർന്നതല്ലേ
സോമയാഗം തന്ന യോഗമല്ലേ
ജാതകർമം ചെയ്ത പുണ്യമല്ലേ
തൃക്കണ്ടിയൂർ തേവരായ് വളര് വളര് ഉണ്ണി
നാവാ മുകുന്ദനായ് വളര് വളര്
(സ്വർഗ്ഗവാതിൽ..)

സ്വർണ്ണ നാരായം കൊണ്ടേഴുതേണം
നാവിൽ നാലു വേദങ്ങളും നിറയേണം (2)
ഭേദവും ഭാവവും മാറേണം
പൂമനം ക്ഷേത്രമായ് വളരേണം
പൊന്നരയാലായ് പടരേണം
എന്നുമാലില പോലെ ജപിക്കേണം
ജപിക്കേണം ജപിക്കേണം
(സ്വർഗ്ഗവാതിൽ..)

ശംഘനാദം കേട്ടുണരുമ്പോൾ
ഉള്ളിലോംകാരമന്ത്രം മുഴങ്ങേണം (2)
കാവ്യവും രൂപവും തെളിയുമ്പോൾ
നൂ‍ൂ സർഗ്ഗമായ് മാനസം വിടരേണം
നാടുണരാനായ് എഴുതേണം
എന്നുമാചാര്യനായ് നീ ഉയരേണം
ഉയരേണം ഉയരേണം
(സ്വർഗ്ഗവാതിൽ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts