മകരനിലാസന്ധ്യയില്‍
എല്ലാമെല്ലാം അയ്യപ്പന്‍
Makaranila Sandhyayil (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ബേബി മീനാക്ഷി ,അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:15:38.

മകരനിലാ സന്ധ്യയിൽ മഞ്ഞൊഴുകും മനസ്സുകളിൽ
വന്നു മെല്ലെ നീരാടിയ സ്വാമിയേ
ഇന്ദ്രനീലക്കല്ലു ചാർത്തി കൈവണങ്ങി നിന്നെ ഞാൻ
ചന്ദ്രശേഖരന്റെ പൈതലേ അയ്യനേ
മന്ത്ര തന്ത്ര രൂപ ഭാവനേ (2)

പൂത്തു നിൽക്കും കാട്ടിലെ കോകിലങ്ങൾ പാടവേ
പുലിമേലേ എഴുന്നള്ളിയ ദൈവമേ(2)
പാമരനാം അടിയനു പൊൻപണമേകി
പ്രാരാബ്ധം നീക്കിയതല്ലേ
സ്വാമീ പൂങ്കാവന വാസനയ്യനേ
സ്വാമീ പൂങ്കാവന വാസനയ്യനേ
ചന്ദ്രശേഖരന്റെ പൈതലേ അയ്യനേ
മന്ത്ര തന്ത്ര രൂപ ഭാവനേ (2)

തോഴരായ വാവരും കൊച്ചുതൊമ്മനും സദാ
മൊഴിയുന്നു നിന്റെ ദേവസൗഹൃദം (2)
ഉറ്റവരും കൈവെടിഞ്ഞ എന്നരികത്തു
ഉടയോനായ് വന്നവനല്ലേ
സ്വാമീ ഉരുകുന്നത് എന്റെ സങ്കടം
സ്വാമീ ഉരുകുന്നത് എന്റെ സങ്കടം
ചന്ദ്രശേഖരന്റെ പൈതലേ അയ്യനേ
മന്ത്ര തന്ത്ര രൂപ ഭാവനേ (2)
(മകരനിലാ സന്ധ്യയിൽ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts