പന്തളകുല തിലകം
എല്ലാമെല്ലാം അയ്യപ്പന്‍
Panthalakulathilakam (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2013 07:47:44.

പന്തളകുല തിലകം അയ്യപ്പൻ
മംഗളവരനിലയം (2)
ചന്ദന വടിവഴകൻ അയ്യപ്പൻ
ഹരിഹരപ്രിയതനയൻ
ഹരിഹരപ്രിയതനയൻ
(പന്തളകുല തിലകം..)

കലികാല കല്പവൃക്ഷം അയ്യപ്പൻ
അറിവിൽ മഹാസാഗരം (2)
അദ്വൈത വിദ്യാലയം അയ്യപ്പൻ
ശനിദോഷ സിദ്ധൗഷധം
ശനിദോഷ സിദ്ധൗഷധം
(പന്തളകുല തിലകം…)

വില്ലാളിവീരനവൻ അയ്യപ്പൻ
അല്ലലാറ്റുന്ന ബാലൻ (2)
നിരവധി ഗുണസഹിതൻ അയ്യപ്പൻ
നിത്യ നിർമ്മല ഹൃദയൻ
നിത്യ നിർമ്മല ഹൃദയൻ
(പന്തളകുല തിലകം..)

നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പൻ
മഹിഷിയ്ക്കും മോക്ഷമേകി (2)
ആസ്തികർക്കാത്മ ബന്ധു അയ്യപ്പൻ
ദിവ്യകാരുണ്യ സിന്ധു
ദിവ്യകാരുണ്യ സിന്ധു
(പന്തളകുല തിലകം..)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts