സ്വാമി ശരണം
എല്ലാമെല്ലാം അയ്യപ്പന്‍
Swami Saranam (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2012 15:39:26.

സ്വാമി ശരണം ശരണം ശരണം അയ്യനേ അയ്യനേ
സകലലോക പാലകനാം അയ്യനേ ..അയ്യനേ

സ്വാമി ശരണം ശരണം ശരണം അയ്യനേ അയ്യനേ
സകലലോക പാലകനാം അയ്യനേ ..അയ്യനേ
പാണ്ടി മലയാളം വാഴും പരം പൊരുളേ
പമ്പയിൽ കനിഞ്ഞൊഴുകും നിറകുളിരേ

മലയാള തിരുവരങ്ങിൽ എഴുന്നള്ളുന്നു
മണികണ്ഠൻ വൻ പുലിമേൽ എഴുന്നള്ളുന്നു
എഴുന്നള്ളും വീഥിയിൽ താലപ്പൊലി
ഏഴാനകൾ വെൺചാമരം ആലവട്ടം

പമ്പമേളം പാണ്ടിമേളം മുഴങ്ങിടുന്നു
ഇമ്പമേറും ഉടുക്കുപാട്ടും മുഴങ്ങിടുന്നു
മുക്കോടി ദേവകളും കൂടെ വരുന്നു
മൂലോകം മുത്തുക്കുട ഏന്തി വരുന്നു

വില്ലെടുത്തു ശരമെടുത്ത് എഴുന്നള്ളുന്നേൻ
വീരൻ മണികണ്ഠനയ്യൻ എഴുന്നള്ളുന്നേ
ഭൂതങ്ങൾ ചോടു വെച്ച് കൂടെ വരുന്നേ
ഭൂമിമലയാളമെല്ലാം പൂത്തുലയുന്നേ

പഞ്ചവാദ്യം കടും തുടിയും കഥ പറയുന്നേ
പഴമനസ്സിൽ പമ്പാനദി നിറനിറയുന്നെ
ശംഖെടുത്തു പുലരി വന്നു പൂ വിളിക്കുന്നേ
സങ്കടങ്ങൾ മല കടന്ന് മറ മറയുന്നേ
(സ്വാമി ശരണം ……….)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts