നിത്യനിരാമയ
എല്ലാമെല്ലാം അയ്യപ്പന്‍
Nithya Niraamaya (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:54:54.

സ്വാമിയേ ശരണമയ്യപ്പോ
ഹരിഹരസുതനേ ശരണമയ്യപ്പോ
ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ
ശരണമയ്യപ്പോ ശരണമയ്യപ്പോ ശരണമയ്യപ്പോ

നിത്യ നിരാമയ നിർമ്മലരൂപനെ
ഭക്തിയോടെ നിത്യം കൈതൊഴുന്നേൻ (2)
സത്യസ്വരൂപനാം ശ്രീഭൂത നാഥനെ
കൈതൊഴുന്നേൻ നിത്യം കൈതൊഴുന്നേൻ (2)
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
ശ്രീഭൂതനാഥാ ശരണം പൊന്നയ്യപ്പാ
വീരമണികണ്ഠാ ശരണം പൊന്നയ്യപ്പാ

ഭക്തപാരായണ ദുഃഖവിനാശന
ഈരഞ്ചു കൂപ്പി ഞാൻ വണങ്ങിടുന്നേൻ (2)
യോഗസമാധിയിൽ ആണ്ടു വിളങ്ങുന്ന
പാവനമൂർത്തിയെ കൈ തൊഴുന്നേൻ (2)
(നിത്യനിരാമയ…)

ഏകാന്തവാസിയാം ശോകാന്തകനെ നിത്യം
കൈതൊഴുന്നേൻ ഭക്ത്യാ കൈതൊഴുന്നേൻ (2)
ഐഹികമോഹങ്ങൾ പാടേ വെടിഞ്ഞൊരു
മോഹന രൂപനെ കൈതൊഴുന്നേൻ (2)
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
ശ്രീഭൂതനാഥാ ശരണം പൊന്നയ്യപ്പാ
വീരമണികണ്ഠാ ശരണം പൊന്നയ്യപ്പാ

ബ്രഹ്മാദിദേവതകൾ ഭക്തിയോടെ വണങ്ങും
ധർമ്മപരിപാലകനെ കൈ തൊഴുന്നേൻ
ശർമ്മമേകീടുമാ കൈവല്യ മൂർത്തിയെ
കൈതൊഴുന്നേൻ നിത്യം കൈതൊഴുന്നേൻ (2)
(നിത്യനിരാമയ……)

ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
ശ്രീഭൂതനാഥാ ശരണം പൊന്നയ്യപ്പാ
വീരമണികണ്ഠാ ശരണം പൊന്നയ്യപ്പാ
വൻ പുലി വാഹനാ ശരണം പൊന്നയ്യപ്പാ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
ശ്രീഭൂതനാഥാ ശരണം പൊന്നയ്യപ്പാ
വീരമണികണ്ഠാ ശരണം പൊന്നയ്യപ്പാ
വൻ പുലി വാഹനാ ശരണം പൊന്നയ്യപ്പാ
 


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts