ശരണപങ്കജം
എല്ലാമെല്ലാം അയ്യപ്പന്‍
Saranapankajam (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2012 14:44:00.

ശരണപങ്കജം കണ്ടു കൈ തൊഴാൻ
ശരണം വിളിയുമായ് സ്വാമി ഭജനം ചെയ്യുന്നേൻ
ശരണമാർഗ്ഗമായ് നിന്റെ സ്മരണ മാത്രമായ്
ഈ ധരണിജീവിതം നിന്റെ പടിയിലർപ്പിതം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ബ്രഹ്മചര്യവും നോറ്റു നോറ്റിരിക്കുന്നേൻ
നിന്റെ പുണ്യദർശനം കാത്തു കാത്തിരിക്കുന്നേൻ
ബ്രഹ്മചാരിയായ് വാഴും ശ്രീമണികണ്ഠാ
എന്റെ കന്മഷമെല്ലാം ഇന്നു നീയകറ്റേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ആഴിപൂജയിൽ കനലാടി വരുമ്പോൾ
ഈരേഴു ലോകവും കണ്മുന്നിൽ നിരന്നു
പാപചിന്തയാം കനൽ നീയണയ്ക്കേണം
സ്വാമിചിന്തയാം മഞ്ഞിൻ കുളിരുണർത്തേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


ഗുരുപദം തൊഴുതു ഞാൻ അച്ഛനെത്തൊഴുതു
അമ്മ ഭക്തിയോടെ തന്ന ഭിക്ഷയുമേറ്റു
ഗുരുവരുളും വാക്കു കേട്ടു ഭക്തിയോടെ ഞാൻ
ശരണമന്ത്രഘോഷവുമായ് കെട്ടു നിറച്ചേൻ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കദളിപ്പഴവും കളഭ ചന്ദനങ്ങളും
നാളികേരവും നല്ല പൂം പനിനീരും
നല്ലരിയും ശർക്കരയും കർപ്പൂരവും
മലർമണിയും കൊണ്ടു ഞാൻ കെട്ടു നിറച്ചു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

മുദ്ര നിറച്ചു നെയ്തേങ്ങ നിറച്ചു
സ്വാമിയുടെ ഇരുമുടിക്കെട്ടു നിറഞ്ഞു
തേങ്ങയുടച്ചു സർവ വിഘ്നമകറ്റാൻ
ഒരു മനസ്സുമായ് ഞങ്ങൾ യാത്രയൊരുങ്ങി
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ടും
തലയിലെടുത്തേനിന്നു യാത്ര തുടങ്ങി
മന്ത്രപൂർവമായെന്റെ നടകളൊക്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts