കണ്ണകി പട്ടുമായ്
അമ്മേ ശരണം ദേവീ ശരണം
Kannaki Pattumayi (Amme Saranam Devi Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:43.Added by [email protected] on June 4, 2010

കണ്ണകിപ്പാട്ടുമായ് പാട്ടംബലത്തിലിന്നുല്സവകൂത്ത്‌ തുടങ്ങി
ത്രിക്കോടിയേറവേ ചിക്കര കുട്ടികളമ്മയെ പാടി സ്തുതിച്ചു. (2)
ആള്‍ രൂപങ്ങളുമംഗരൂപങ്ങളും ദേവിക്ക് നൈവേദ്യമായി. (2)

(കണ്ണകിപ്പാട്ടുമായ് )

മുറജപക്കാലത്ത് മുറതെറ്റിയോടുന്ന പുറമാടിയാണ് ഞാനമ്മേ (2)
ദാരികക്കല്ലില്‍ കാല്‍ തെറ്റി വീഴുമ്പോള്‍ അടിയനെ രക്ഷിക്കൂ അമ്മേ
ഏഴുവരിക്കൈത മുള്ളോല കൊണ്ടെന്റെ ജാതകം തീരരുതമ്മേ
ജീവിതത്തുഞ്ചത്ത് ഗരുടനായാടുമ്പോള്‍ അവലംബമേകുകെന്നമേ (2)
(കണ്ണകിപ്പാട്ടുമായ് )

ആയിരം കൈകളില്‍ വഴിപാടുമായ് മുന്നില്‍ അടിമകള്‍ വാഴ്ത്തുന്ന നേരം (2)
കുംഭ മാസത്തില്‍ തിരുവോണ നാളില്‍ വന്നു മഹോത്സവ രാത്രി
ജാതി ഭേദങ്ങളും വര്‍ണ വൈരങ്ങളും വായുവെന്നമ്മതന്‍ മുന്നില്‍
ദേവി ശരണം വിളിച്ചു കൊളുത്തി ഞാന്‍ ഇന്നെന്റെ മുജ്ജന്മ താപം (2)
(കണ്ണകിപ്പാട്ടുമായ് )


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts