വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | വിജയരാഘവൻ ,ഉണ്ണികൃഷ്ണൻ നമ്പൂതിരി ,മിനി നായർ ,മാസ്റ്റർ കുമാർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 21 2017 12:32:12.
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം ( കളിവീടുറങ്ങിയല്ലോ ) ആ.. ആ.. ആ..ആ.... താരട്ടു പാടിയാലേ..ഉറങ്ങാറുള്ളു ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ ( താരാട്ടു ) കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു എന്റെ കൈവിരൽതുമ്പു പിടിച്ചേ നടക്കാറുള്ളൂ അവൻ നടക്കാറുള്ളൂ ( കളിവീടുറങ്ങിയല്ലോ ) ഇനിയെന്നു കാണുമെന്നായ് പിടഞ്ഞുപോയി എന്റെ ഇടനെഞ്ചിലോർമ്മകൾ തുളുമ്പിപ്പോയി ( ഇനിയെന്നു ) എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ വിലപിടിയാത്തൊരെൻ നിധിയല്ലേ എന്റെ പുണ്യമല്ലേ ( കളിവീടുറങ്ങിയല്ലോ ) |