എന്തിനായ്‌ നിന്‍ (മിഴിരണ്ടിലും )
This page was generated on April 30, 2024, 4:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംരവീന്ദ്രൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംസുമനേശ രഞ്ജിനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 04 2022 08:04:07.


എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണന്‍ എഴുന്നെള്ളും നെഞ്ചി‌ലുള്ള കിളി ചൊല്ലി
എല്ലാമെല്ലാം അറിയുന്ന പ്രായമയില്ലെ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ
(എന്തിനായ്)
ആരിന്നു നീ സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി
എകാകിയാം പൂര്‍‌ണേന്ദുവല്ലേ (ആരിന്നു)
താരുണ്യമേ... പൂത്താലമായ്..
തേടുന്നുവോ... ഗന്ധർവ്വനെ(എന്തിനായ്)

ആരിന്നു നിൻ വള്ളികുടില്‍ വാതില്‍ തുറന്നു
ഹേമന്ത രാവിൻ പൂന്തെന്നലല്ലേ...(ആരിന്നു)
ആനന്ദവും... ആലസ്യവും...
തൂകുന്നുവോ... നിർമ്മാല്യമായ്...(എന്തിനായ്)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts