ഒരു സ്വപ്നം (ഡിസംബര്‍ )
This page was generated on May 4, 2024, 3:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനകൈതപ്രം
ഗായകര്‍രമേഷ് നാരായണന്‍ ,ചിത്ര അയ്യര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:36.

ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ ആ..ആ..

ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ
ഹൃദയത്തിൻ മണിവീണ മീട്ടുന്നതായ്
കടലൊത്ത കണ്ണുമായ് കരളിന്റെ താളിൽ
കലമാൻ കിടാവേ നീ മേയുന്നതായ്
ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ
ഹൃദയത്തിൻ മണിവീണ മീട്ടുന്നതായ്

അഴിച്ചിട്ട മുടിക്കുള്ളിൽ പാതി മറഞ്ഞ നിൻ
മുഴുത്തിങ്കൾ മുഖം മൂടും മുകിലിഴകൾ (2)
താമര വിരലാൽ നീ മെല്ലെ ഒതുക്കിയാൽ
ഓമനേ നൽകാം ഞാൻ തിരുമധുരം തിരുമധുരം
(ഒരു സ്വപ്നം കണ്ടു...)

രാഗമായ് നീ എന്റെ പ്രാണനിൽ അലിയുമ്പോൾ
ഏകാന്ത ദു:ഖങ്ങൾ കൊഴിഞ്ഞു വീഴും (2)
എന്നെ ഞാൻ മറക്കുന്ന നിന്നെ നീ മറക്കുന്ന
നമ്മെ നാം മറക്കുന്ന കനവുണരും
(ഒരു സ്വപ്നം കണ്ടു...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts