വെള്ളിയരഞ്ഞാണം (അന്നൊരിക്കല്‍ )
This page was generated on May 1, 2024, 2:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍വിധു പ്രതാപ് ,ഗംഗ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നരേന്‍ ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:10.

വെള്ളിയരഞ്ഞാണം തുള്ളി വന്ന പെണ്ണേ
കുളിരരുവി പെണ്ണാളേ പാടം നീളെ
പത നുര ചിന്നി നീയൊഴുകുമ്പോൾ
പാഴ്മണ്ണിൽ പാലാഴി നിന്നെത്തേടി
വേനൽച്ചൂടിൽ മണ്ണുരുകുമ്പോൾ
ആയിരം കൈ നീട്ടിയിന്നല്ലല ചില്ലല തൊങ്ങലുമായ് (2)
വെള്ളിയരഞ്ഞാണം തുള്ളി വന്ന പെണ്ണേ
കുളിരരുവി പെണ്ണാളേ ഓ..ഓ..

പച്ച കുത്തുവാൻ മണ്ണിൽ പവിഴമണിയുവാൻ
മൺകിനാവിനെ ഒന്നു നെഞ്ചിലേറ്റുവാൻ (2)
ഇതുവഴി വന്നവളേ...
ഇതുവഴി വന്നവളേ മനസ്സിൽ മധുരം തന്നവളേ
പുളകമണിഞ്ഞവളേ ഇതുവരെ എങ്ങുപോയ് നീ ഓ ഓ..ഓ..
ഇന്നോളമെങ്ങു പോയ് നീ
(വെള്ളിയരഞ്ഞാണം..)

സ്വന്തമാകുവാൻ മണ്ണിൽ ചന്തമാകുവാൻ
ബന്ധനങ്ങളെ തട്ടി മാറ്റി വന്നവളേ (2)
അന്തിവെയിൽ പൊന്നൊളിയിൽ ഓ ഓ..ഓ..
അന്തിവെയിൽ പൊന്നൊളിയിൽ
പൊന്നോണ തളകളണിഞ്ഞവളേ തിലകമണിഞ്ഞവളേ
ഇതുവരെയെങ്ങു പോയ് നീ ഓ..ഓ..ഓ..
ഇന്നോളമെങ്ങു പോയ് നീ
(വെള്ളിയരഞ്ഞാണം..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts