വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിനീത് ,മീര നന്ദൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:05.
അകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികൾ (അകന്നിരുന്നാലും..) മായാമരാളിക മാറോടു ചേർക്കുന്ന താമരനൂലിഴ പോലെ (2) വ്രീളാവിലോലയാം വീണയിൽ ചായുന്ന തൂവൽ കരാംഗുലി പോലെ നിന്റെ മൃദുസ്വരം മധുരമാം സംഗീതം എന്റെ കേളീരവമായി (അകന്നിരുന്നാലും..) മഞ്ജുതരയുടെ സുസ്വരധാരയെൻ നെഞ്ചിൽ കുളിരുണർത്തുന്നു (2) കച്ചമണിക്കതിർ താളത്തിലെൻ നിള സ്വപ്നങ്ങൾ കണ്ടൊഴുകുന്നു ഏകലോചന ഭാവപുണ്യാഗ്നിയിൽ എന്നെ ഞാനിന്നറിയുന്നു (അകന്നിരുന്നാലും..) |