പൈങ്കിളിയേ (ഒരു പൈങ്കിളിക്കഥ )
This page was generated on April 28, 2024, 8:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകിദേവി ,സിന്ധു ദേവി ,വേണു നാഗവള്ളി ,ഭരത് ഗോപി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 07 2018 03:35:45.
ഓഹോഹോ..ഓ..ഓഹൊഹൊ....ഓ...ഓ..

പൈങ്കിളിയേ പെൺകിളിയേ(2)
പൊൻവല നെയ്യുമീ പൂഴിപ്പരപ്പിൽ
ദൂരെ ദൂരെ നിന്നോടി വന്നു ലോകം കാണുമീ രാജകുമാരനൊ-
രകമ്പടിയേകൂ നീ അകമ്പടിയേകൂ
ഹൊയ്യാരേ ഹൊയ്യാരേ ..
ഹൊയ്യാരേ ഹൊയ്യാരേ ..
ഹൊയ്യാരേ ഹൊയ്യാരേ ..

അകലെയകലെ നിന്നും അലച്ചലച്ചടുക്കുന്നോരദ്ഭുതമെന്തേ
അലകടലാണേ അതലകടലാണേ
അലകടൽ തിരകളിൽ ഒഴുകി നീങ്ങാൻ തുഴയുന്നതെന്തേ
അടിയന്റെ തോണി ഒരരയന്നതോണി
അടിയന്റെ തോണി ഒരരയന്നതോണി

അരയന്നത്തോണിയിൽ വലവീശിപ്പിടിക്കുമ്പോൾ പിടയുന്നതെന്തേ
അരയത്തിക്കരുമയാം സ്വപ്നങ്ങളാണേ
ആയിരം ആയിരം സ്വപ്നങ്ങളാണേ
അരയത്തിക്കരുമയാം സ്വപ്നങ്ങളാണേ
ആയിരം ആയിരം സ്വപ്നങ്ങളാണേ

അരമനക്കുള്ളിലെ അന്തഃപുരത്തിലെ രാജകുമാരൻ നീ
ആഴിത്തുരുത്തിലും അരയക്കുടിലിലും ആരെ തിരയുന്നു നീ (2)
ആരെ തിരയുന്നു നീ ഇന്നാരെത്തിരയുന്നു നീ

കണ്ടാലും തിരുമനസ്സേ ഇത് സ്വന്തം മകനല്ലേ
തണ്ടാർമിഴി സുന്ദരിയിവളൊരു ചെന്താമരമലരല്ലേ (2)
ചേറിൽ നിന്നുമിതടർത്തൂ
മകന്റെ മാറിൽ തന്നെയിതു വിടർത്തൂ (2)

നീരാളുന്നൊരീ നീരാളിയെ കണ്ടാൽ ഊരാളേണ്ടവൻ ഊരാളിയാകുമോ
ഞാനിതു സമ്മതിക്കില്ല ഇല്ല
ഞാനിതനുവദിക്കില്ല
ഞാനിതു സമ്മതിക്കില്ല ഇല്ല
ഞാനിതനുവദിക്കില്ല

കേട്ടാലും തിരുമനസ്സേ ഇതു സ്വന്തം കഥയല്ലേ
ഊഴീപതിയാം അരചനെ പോലെ ആഴി പതിയാണരയൻ
അരചനും അരയനും ഒന്നായാൽ
അതൊരഭിമാനവുമാകില്ലേ

മന്മഥരതിസമം എന്മകനൊരു സുഖം
കൈവന്നിടട്ടേ മംഗളം...
ദമ്പതിമാരെ നിങ്ങൾ രണ്ടുപേർ നിങ്ങൾക്കിനി
രണ്ടുപേർ മാത്രം മംഗളം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts