സ്വര്‍ഗ്ഗ വാതില്‍ തുറന്നു തന്നു (ഇനിയെങ്കിലും )
This page was generated on April 26, 2024, 8:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,കൃഷ്ണചന്ദ്രന്‍ ,ഉണ്ണി മേനോന്‍ ,ജെ എം രാജു ,എസ് ജാനകി ,വാണി ജയറാം ,കൌസല്യ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,രവീന്ദ്രന്‍ ,മോഹന്‍ ലാല്‍ ,ലാലു അലക്സ് ,ടി ജി രവി ,സീമ ,റാണി പത്മിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:32.

സ്വർഗ്ഗവാതിൽ തുറന്നു തന്നു നിങ്ങൾ ഹോംങ്കോംഗ് തെരുവുകളേ (2)
ചന്ദ്രകാന്തം കസവു ചാർത്തും നീലസാഗരകന്യകളേ (2)
കണ്ണിൽ കുളിരൊഴുക്കി നെഞ്ചിൽ കനവൊരുക്കി സുമറാണീ നീ (2)
(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)

മേടകൾ രുചിര മേടകൾ ഗഗനസീമ പുൽകി നിന്നു
ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്
സാനുവിൽ ഹരിതസാനുവിൽ രജത ശില്പമായ് നിരന്നു
ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്
കൊഞ്ചും തേന്മൊഴികൾ ആപ്പിൾ പൊൻ കവിളിൽ
ഏപ്രിൽ പൂക്കളോടെ വരവേറ്റു (2)
(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)

വീചികൾ നഗരവീചികൾ പുതിയ പുഷ്യരാഗമേന്തി
ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്
കാന്തിയിൽ കനകകാന്തിയിൽ രജനിയാകെ മുങ്ങി നീന്തി
ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്
മായാമോഹിനികൾ പൂന്തേൻ വാഹിനികൾ
ചേതോഹാരിണികൾ എതിരേറ്റു (2)
(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts