കറുത്ത തോണിക്കാരാ (അക്ഷരങ്ങള്‍ )
This page was generated on May 6, 2024, 10:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജനാർദ്ദനൻ ,സീമ ,മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:08.

കറുത്തതോണിക്കാരാ....
കടത്തുതോണിക്കാരാ...
മാനമിരുണ്ടു മനസ്സിരുണ്ടു
മറുകരയാരുകണ്ടൂ മറുകരയാരുകണ്ടൂ!

വിടര്‍ന്നപൂവിതു കൊഴിയും മുന്‍പേ
ദിനാന്തമണയും മുന്‍പേ
ഇനിയൊരീരടികൂടിപ്പാടാന്‍
കൊതിപ്പൂ ഹൃദയദലങ്ങള്‍

ഇതാണിതാണെന്‍ യാത്രാഗാനം
ഇതിനിനിയില്ലവസാനം
വിരാമതിലകം ചാര്‍ത്തരുതാരും
വരുമീവഴി ഞാനെന്നും...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts