ഏതോ ശോകാന്ത (നാഗപഞ്ചമി )
This page was generated on April 27, 2024, 10:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:32.
 
ഏതോ ശോകാന്തഗാനം മുഴങ്ങി
വിഷാദങ്ങളോര്‍മ്മയായു്
വികാരങ്ങള്‍ തേങ്ങലായു്
ആത്മദുഃഖങ്ങള്‍ വിതുമ്പി
(ഏതോ )

ആകാശമലിയുന്നു പൊങ്കാലയായു്
അന്തിമേഘങ്ങള്‍ വാടുന്ന നിര്‍മാല്യമായു്
(ആകാശമലിയുന്നു )
നിലാവിന്റെ പൂവുകള്‍ അണിയേ (2)
രാവിന്‍ മാറില്‍ വീണടിഞ്ഞു
(ഏതോ )

നാളങ്ങള്‍ മങ്ങി ശ്രീകോവിലില്‍
കാലമറിയുന്നു മായുന്നു മോഹങ്ങളായു്
(നാളങ്ങള്‍ )
ഉടഞ്ഞകണ്ണാടിയില്‍ വെറുതെ (2)
ഇതാ നിഴലുകളായിരമാറി
(ഏതോ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts