സ്നേഹിക്കുന്നു ഞാന്‍ (ഉത്തരം )
This page was generated on April 27, 2024, 9:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ബി അരുന്ധതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കരമന ജനാർദ്ദനൻ‌ നായർ ,മമ്മൂട്ടി ,സുവർണ്ണ ,അക്‌ബര്‍ ,ജഗന്നാഥൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:21.

സ്‌നേഹിക്കുന്നു ഞാന്‍ ഈ ലിലാക് പൂക്കളെ
സ്‌നേഹത്തിന്റെ ഈ കുഞ്ഞുമുഖങ്ങളെ
കാടെരിയുന്നപോലെ പൂവിട്ടൊരീ
വാകയെ, പൈന്‍ നിരകളെ...
സൌരഭം വാരിവാരിച്ചൊരിയും വയണയെ
ചാരുനീല തൃണദലശയ്യയെ...
സ്‌നേഹിക്കുന്നു ഞാന്‍ ഈ ദേവഭൂമിയെ
സ്‌നേഹിക്കുന്നു ഞാന്‍ വെറുതേ
വെറുതേ ഞാന്‍....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts