വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ജോണ്സണ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശങ്കര്‍ ,മേനക ,ജലജ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:51.
മൗന നൊമ്പരം മൗന നൊമ്പരം സ്മൃതികൾ തീർക്കും പഞ്ജരം കരയാൻ പോലും കഴിയാതെ കദനം വളരും ഹൃദയം ഹൃദയം മൗന നൊമ്പരം വിധിയുടെ കൈകൾ വിളയാടുന്നു വിരിയും പൂവുകൾ കൊഴിയുന്നു (വിധിയുടെ) ജനിക്കുമ്പോഴെ കൂടെ ജനിക്കും മരണം ഇവിടെ പലതും മാറ്റുന്നു ജീവിതം അതു നോക്കി വിതുമ്പുന്നു (മൗന നൊമ്പരം) രജനിയിൽ നിന്നും പകൽ വിടരുന്നു പകലോ രാവിൽ ലയിക്കുന്നു (രജനിയിൽ) മഴയായ് മഞ്ഞായ് വെയിലായ് അണയും കാലം ഇവിടെ പലതും മായ്ക്കുന്നു ജീവിതം അതു നോക്കി വിതുമ്പുന്നു (മൗന നൊമ്പരം) |