വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാലചന്ദ്ര മേനോന് ,മണിയൻപിള്ള രാജു ,കവിയൂർ പൊന്നമ്മ ,അടൂര്‍ ഭാസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 13 2012 19:00:33.
(Y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (J)സകലതിനും പൊരുളേ നീ കാത്തരുളീടണമേ (Y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം, നയിക്കു നീ (Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (Y)പതിവായ്, പലരുമനേകം പാപ ഫലങ്ങള്‍, കൊയ്തെറിയുമ്പോള്‍ (J)പതിവായ്, പലരുമനേകം പാപ ഫലങ്ങള്‍, കൊയ്തെറിയുമ്പോള്‍ (Y)അറിയാതടിയങ്ങള്‍ ഏതോ പിഴകള്‍ ചെയ്തുപോയ്, ക്ഷമയേകണേ (Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (J)ഇടഞ്ഞും, തലകളരിഞ്ഞും നീചരിതിലേ, തേര് തെളിക്കുമ്പോള്‍ (Y)ഒരു ചാണ് വയറിനു പോലും ഗതിയില്ലെങ്കിലും കുറ്റ...വാളികള്‍ കുറ്റവാളികള്‍ (Y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (J)സകലതിനും പൊരുളേ നീ കാത്തരുളീടണമേ (Y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം നയിക്കു നീ (Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു |