ചുറ്റിവളഞ്ഞു (ഗോൾഡ്‌ കോയിൻസ് )
This page was generated on May 5, 2024, 2:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഔസേപ്പച്ചൻ
ഗാനരചനപി എസ് റഫീക്
ഗായകര്‍ഔസേപ്പച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2017 11:45:43.

നീ ഏയ്...
ഹേയ്....ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ
കൊച്ചി പട്ടണമാകെ....
അരിച്ചു പെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം....
ദൂരേ...കാതങ്ങൾ താണ്ടിടുന്നു...വഴിമുട്ടാതലയുന്നിവർ
ഒരു പക്കം നന്മകൾ വേരോടും...നറു പുഞ്ചിരിയായ്
എതിരേ..മറുപക്കം തിന്മകൾ പാഞ്ഞിടുന്നു വഴിയിൽ
നഗരമീ സാഗരം...അതിലെവിടെ നീ....
കരകാണാതലയുന്നു...

പകലിനു മുകളുടെ പടയണികൾ
ഈ പതിവിലും അടി പതറാതെ
പടപൊരുതുന്നേ ഗതിയറിയാതെ
തേടുവതു നേടുവാൻ....

ഹേയ്....ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ
കൊച്ചി പട്ടണമാകെ....
അരിച്ചു പെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം....
കാത്തിരിക്കുമവൻ എങ്ങോ ദൂരെ
തേങ്ങിടുന്നു ശ്രുതി കാറ്റിൽ നീളേ
കാലമെന്നു പഴി ആരോ ചൊല്ലി പോകുന്നു....

ചുറ്റി വളഞ്ഞു പിണഞ്ഞു കിടക്കണ
കൊച്ചി പട്ടണമാകെ....
അരിച്ചു പെറുക്കാൻ നമ്മുടെ കണ്ണുകളെത്തണമൊത്തിരി വേഗം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts