ആരോ മൂളിയൊരീണം (മഴനീര്‍ത്തുള്ളികള്‍ )
This page was generated on May 4, 2024, 7:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഔസേപ്പച്ചൻ
ഗാനരചനകെ വി മോഹൻകുമാർ
ഗായകര്‍ബിന്നി കൃഷ്ണകുമാര്‍
രാഗംഭൈരവി
അഭിനേതാക്കള്‍മീര ജാസ്മിന്‍ ,മൈഥിലി ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 28 2017 13:05:50.
 ആരോ മൂളിയൊരീണം കാറ്റിൽ
ഈരടി കവിതകളായീ
ആരോ മൂളിയൊരീണം കാറ്റിൽ
ഈരടി കവിതകളായീ

ഇടമുറിയാതെ ഇമയറിയാതെ
ഈറൻ കനവുകളായീ
കാറ്റിൻ നീറും നൊമ്പരമായി

ആരോ മൂളിയൊരീണം കാറ്റിൽ
ഈരടി കവിതകളായീ

ആരെ തിരയുന്നു കാറ്റേ
നീയെൻ ഓമനപ്പെൺകിളിയേയോ ?
വിടചൊല്ലിടാതെ ഇമചിമ്മിടാതെ
എങ്ങോ പോയ്മറഞ്ഞു അവൾ
എങ്ങോ പോയ്മറഞ്ഞു

ആരോ മൂളിയൊരീണം കാറ്റിൽ
ഈരടി കവിതകളായീ

നീളെ തിരയുന്നു ഞാനും
നിനവിൻ നീളും നിഴൽപാക തോറും

നീളെ തിരയുന്നു ഞാനും
നിനവിൻ നീളും നിഴൽപാക തോറും

ഇരവറിയാതേ പകലറിയാതെ
എങ്ങോ പറന്നകന്നോ അവൾ എന്നെ വേർപിരിഞ്ഞോ ?
ആരോ മൂളിയൊരീണം കാറ്റിൽ
ഈരടി കവിതകളായീ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts