കണ്ടു കൊതിച്ചേ (ഹലോ നമസ്തേ )
This page was generated on April 27, 2024, 6:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംദീപാങ്കുരന്‍
ഗാനരചനകൈതപ്രം
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 18 2016 08:56:06.

കണ്ടു കൊതിച്ചേ...കണ്ടെന്റെ ഉള്ളു തുടിച്ചേ...
ചെണ്ടോലും ചുണ്ടിന്നഴകു്....ഓ...ഓ...ഓ...
ചിട്ടിക്കുരുവീ...പൂവാലി ചെല്ലക്കുരുവീ...
വാസന്ത മധുവിധുരാവിൽ....ഒഴുകാം തേൻനിലാവിലൂടെ...
തീരാമോഹമായ് മാറാം..കാണാതെ കണ്ടൂ നാം....
കണ്ടു കൊതിച്ചേ...കണ്ടെന്റെ ഉള്ളു തുടിച്ചേ...
ചെണ്ടോലും ചുണ്ടിന്നഴകു്....ഓ...ഓ...ഓ...

തൂമഞ്ഞു തുള്ളി പോലെ...നീയെന്റെ മുന്നിൽ നിൽക്കെ
അറിയാതെ ഞാൻ പൊൻ കിരണമായ്...(2)
തുള്ളിവന്ന പുള്ളിമാനെപ്പോലെ
നീയെന്റെ മുന്നിലൊന്നു നോക്കിനിന്ന നേരം
കള്ളിപ്പെണ്ണേ വേളിപ്പെണ്ണേ നിന്നെ
പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലേ....
പ്രിയതേ...വരദേ....മധുവിധുനാൾ കൊണ്ടാടാം...
കണ്ടു കൊതിച്ചേ...കണ്ടെന്റെ ഉള്ളു തുടിച്ചേ...
ചെണ്ടോലും ചുണ്ടിന്നഴകു്....ഓ...ഓ...
ഗസ ഗസ ഗസ നിസാ നി ധ
ഗസ ഗസ ഗസ നിസാ സാ...
ഗസ ഗസ ഗസ നിസാ നിധ
ധ മ നീ....

കൂട്ടിന്റെ കൂടു കൂട്ടാം...കൂടൊന്നു മേഞ്ഞൊരുക്കാം
ഇനിയെന്നുമേ ഒന്നാണു നാം...ആ..ആ...ആ...(2)
നോക്കി നോക്കി നിൽ‌ക്കുമെന്നും നമ്മൾ
രണ്ടല്ല രണ്ടുവീടുമെന്നുമൊന്നുപോലെ...
നോക്കി നോക്കി നിൽ‌ക്കുമെന്നും നമ്മൾ
രണ്ടല്ല രണ്ടുവീടുമെന്നുമൊന്നുപോലെ.....
ദീപം തെളിയാൻ...ഉദയമിതാ വരവായി..
കണ്ടു കൊതിച്ചേ...കണ്ടെന്റെ ഉള്ളു തുടിച്ചേ...
ചെണ്ടോലും ചുണ്ടിന്നഴകു്....ഓ...ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts