വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ദീപക് ദേവ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 16 2013 09:15:01.
പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ അമ്മ മോൾക്കായെന്റെ താലോലങ്ങൾ കണ്ണുറങ്ങുവാൻ...വാവുറങ്ങുവാൻ അമ്മ മോൾക്കായെന്റെ താരാട്ടുകൾ നന്മയൊന്നിനും പകരം തരാൻ നന്ദിയോതിയാൽ മതിയാകില്ലമ്മേ... പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ അമ്മ മോൾക്കായെന്റെ താലോലങ്ങൾ പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ ..... സ്നേഹം ചൊരിയും സാന്ത്വനമെവിടെ ഈ ചിരിയെവിടെ...ചൊല്ലാമോ.... ഈ മനമെവിടെ...പൂങ്കുളിരെവിടെ വെറുമൊരു കുഞ്ഞാം ഈ ഞാനോ.... സ്വപ്നം കാണാൻ തളർന്നുറങ്ങു് വർണ്ണപ്പുലരിയിൽ ഉണരാൻ നിറഞ്ഞുറങ്ങു്... പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ അമ്മ മോൾക്കായെന്റെ താലോലങ്ങൾ വാവാവോ....വാവാവോ... അമ്മേടമ്മിണിക്കുഞ്ഞിനു രാരിരാരോ..(2) വിണ്ണിൽ തേടും താരകളെവിടെ വാർമുകിലെവിടെ...എന്നമ്മേ.... അക്ഷരമെഴുതും പൂവിരലെവിടെ കുസൃതികളെവിടെ...പൊന്നമ്മേ ആർദ്രനിലാവിൻ വിശാലതയിൽ നീലപ്പട്ടുറുമാലിൽ കിടന്നുറങ്ങു്... (പൊന്നൂഞ്ചലിൽ........) |