വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ജാസ്സി ഗിഫ്റ്റ് |
ഗാനരചന | അനില്‍ പനച്ചൂരാന് |
ഗായകര്‍ | മഞ്ജരി ,രാജലക്ഷ്മി അഭിരാം ,ജാസ്സി ഗിഫ്റ്റ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:31.
ഇന്നു പെണ്ണിനു സിന്ദൂര നാള് മനസ്സെല്ലാം വിളമ്പുന്ന നാള് ചമഞ്ഞെല്ലാരും ചേരുന്ന നാള് നിറഞ്ഞുല്ലാസ പൂവിന്റെ ഉള്ളാകെ തുള്ളി തുള്ളി കണ്ണിനു മയ്യെടു മിന്നെട് പൊന്നെട് ചെപ്പെട് ചിങ്കാരീ വട്ടൊരു മുറമെട് അത്തറു നുരയണു പുത്തൻ കോടിയുട് മനമൊത്തൊരു കുരവയതെത്തി മുഴക്കണ്ടേ അരിയ മൃദുവേളയിൽ ഹൃദയമുണരുന്നിതാ അരിയ മൃദുവേളയിൽ ഹൃദയമുണരുന്നിതാ (ഇന്നു പെണ്ണിനു...) മഞ്ചാടി കൊന്നത്തെങ്ങോ മയിലാടും നേരത്തല്ലോ മണവാട്ടി പെണ്ണിൻ നാണം ചൊരിയാൻ തിരിതാഴും മേഘക്കൂട്ടിൽ വിരലാടും കാറ്റിൻ ചുണ്ടിൽ കറുകപ്പൂ വയലിലെ കുളിര് ഒരു നൂറു കനവിൻ ലാളനം അനുരാഗ മേളനം ഒഴുകാത്ത നനവിൻ ഓളമായ് ആർദ്രനൊമ്പരം മോഹമന്ദാരം താനേ പൂവിട്ടു മഴ പുരണ്ട മാനത്ത് താനേ ചാലിട്ടു ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ (ഇന്നു പെണ്ണിനു...) എന്നോരം സ്വപ്നം കാണാം ചെന്താര ചന്തം കാണാം സിന്ദൂരം തുടിക്കുന്ന മുകിലേ നെഞ്ചോരം ചായാമല്ലോ സഞ്ചാരം ഒന്നിച്ചല്ലോ നിൻ ചാരേ തഞ്ചിക്കൊഞ്ചും നിഴലേ മഴ ചാഞ്ഞു കിനിയും വേളയിൽ കുട നീർന്നു നീ വരൂ മറയാത്ത മഴവിൽ ജാലമായ് നിറമാർന്നു നീ വരൂ വെറും സല്ലാപം നേടും സന്തോഷം മനമിയന്ന സംഗീതം ഓരോ പൂക്കാലം ആഴിത്തിരയിൽ സാന്ദ്രമലിയും രാഗ തീരത്താരോ ഈണം മീട്ടുന്നു മധുരം ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ (ഇന്നു പെണ്ണിനു...) |