ഏതോ രാവിൽ (സഹസ്രം )
This page was generated on April 27, 2024, 4:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സന്ധ്യ വിജയൻ ,കൃഷ്ണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:08.

ഏതോ രാവില്‍ മഴചിതറും താളം
ഘനഘനഘന ദുന്ദുഭി നാദതരംഗിത
ജതിമയരജനിയിലൊഴുകിടുമൊരുതാളം
വിരഹതാപചടുലവേഗമെന്‍ താളം
വ്രതഭരിത ഹൃദയഭാവം..
നെഞ്ചുരുകിയുരുകിയിടറും..താളം...
ഏതോ രാവില്‍ മഴചിതറും താളം....

അന്നൊരു ചന്ദ്രികാശീതളയാമിനി
മലര്‍ശയ്യ തീര്‍ത്തൊരാ ചാരുതയില്‍
ആയിരം കൈകളാല്‍ ആ രക്തപൂർണ്ണമാം
ആ രാത്രി എങ്ങിനെ ഞാന്‍ മറക്കും
ഓര്‍മ്മകളെരിയും..ജ്വാലാമുഖമായ്
യാതന പടരും ജ്വരമായ് നടനം
ചുടുരുധിരം...കളമെഴുതുകയായ്
പദചലനം പടുവെയിലലയായ്
ചിലമ്പണികള്‍ തുരകള്‍ വളകള്‍ ഫണികള്‍
മിഴികള്‍ ചുഴികൾ ചിരകളുടയുമഴലിതാ.....
ഏതോ രാവില്‍ മഴചിതറും താളം......

സാരസരസഭര ബന്ധുരമായൊരു
പ്രണയം പകർന്നൊരാള്‍ ഇനി വരുമോ..
ചന്ദനനൌകയില്‍ ചാന്ദ്രപഥങ്ങളില്‍
സ്വയമലിയുന്നൊരാള്‍ ഇനി വരുമോ..
ചന്ദ്രിക താനേ.... ഇരുളലയായീ....
മാനസമേതോ.. മരുഭൂമികയായ്....
മായിക രതി മന്മഥമന്ത്രം
മനമെഴുതിയ ജലരേഖകളായ്
വ്യഥ തഴുകിയ നിമികള്‍ ശിഥിലമൊഴിക-
ളപഥജതികളഖിലമലിയും കടലിതാ.......
(ഏതോ രാവില്‍......)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts