കുഞ്ഞുണ്ണിക്കവിളിൽ [M] (കാവ്യം )
This page was generated on April 27, 2024, 10:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:54.
 കുഞ്ഞുണ്ണിക്കവിളിൽ നറുവെണ്ണ
മിഴിയിതൾതുമ്പിൽ മയില്‍പ്പീലി
പാൽമണമോലും പൊന്നിളം വായിൽ
താമരത്തേൻ മധുരം അമ്മയ്ക്കു
പ്രാണന്റെ ജീവാമൃതം
(കുഞ്ഞുണ്ണി....)

അമ്പിളിക്കിണ്ണം നിറച്ചു വെച്ചെപ്പൊഴും
പഞ്ചാരപ്പായസം നൽകാം
അമ്മമനസ്സിന്റെ നൊമ്പരങ്ങൾ മാറ്റാൻ
കൂട്ടായിരിക്കേണമെന്നും
എൻ മടിത്തട്ടിനെ തൊട്ടിലായ് മാറ്റി നീ
ചാഞ്ചാടിയാടുകയുണ്ണീ
മകനേ നീയെൻ വരമല്ലേ
(കുഞ്ഞുണ്ണി...)


കണ്ണു തട്ടാതെയും താഴെ വയ്ക്കാതെയും
നിന്നെ ഞാൻ വളർത്താം
കൈ വളരുന്നുവോ കാൽ വളരുന്നുവോ
എന്നു ഞാൻ നോക്കി നിൽക്കാം
കണ്ണുനീരിന്നൊപ്പം നൊമ്പരത്തിങ്കൾപ്പൂ
നിനക്കായ് ഞാൻ കുടിക്കാം]
നീയെൻ മാറിൽ ചേർന്നുറങ്ങൂ
(കുഞ്ഞുണ്ണി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts