നീ കൊഞ്ചും (പറയാന്‍ മറന്നത് )
This page was generated on May 8, 2024, 11:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅരുണ്‍ സിദ്ധാര്‍ഥ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,മഞ്ജരി ,ശ്രീജിത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2013 03:21:15.

നീ കൊഞ്ചിക്കൊഞ്ചും വാക്കിന്‍ നറുതേനോ
എന്‍ നെഞ്ചില്‍ കൂടുകൂട്ടും മലര്‍ മൈനേ
നീ കൊഞ്ചിക്കൊഞ്ചും വാക്കിന്‍ നറുതേനോ
എന്‍ നെഞ്ചില്‍ കൂടുകൂട്ടും മലര്‍ മൈനേ...
അഴകിന്‍ അഴകേ...നീ അരികിലണയൂ...
അരികിലൊരു മൗനമായ് നീ അണയവേ...
കരളിലൊരു കവിതയായ് നീ നിറയവേ
ആയിരം ഇതളുമായ്...
പൂവിടും പുതിയൊരു കനവുമായ്
നീ എന്നിലൊരു നിറലയമായ്
ഇനി നിനക്കായ് ഞാന്‍ എന്തു നല്‍കും....
നീ കൊഞ്ചിക്കൊഞ്ചും വാക്കിന്‍ നറുതേനോ
എന്‍ നെഞ്ചില്‍ കൂടുകൂട്ടും മലര്‍ മൈനേ...

പാടാത്ത പാട്ടിനോ..കേള്‍ക്കാത്ത വാക്കിനോ
എന്നുള്ളില്‍ മധുരം പകരാന്‍ നീ വരില്ലേ...
അതു കരുതൂ കരളില്‍ത്തന്നെ
നിന്‍ നിനവോ വെറുതെ അല്ലേ...
ഒന്നായലിയാന്‍ ഉതിരാന്‍
പുണരാന്‍ ഇനി ഇതിലെ നീ പോരൂ....

വാടാത്ത പൂവിലെ തേന്‍തുള്ളി പോലെ
എന്‍ചുണ്ടില്‍ മധുരം തൂകാന്‍ നീ വരില്ലേ...
നിന്‍ ഉള്ളിലെ ഇത്തിരി മോഹം
എന്‍ നെഞ്ചിലെ മായിക വര്‍ണ്ണം
ഒന്നായ് ഒഴുകാന്‍ ഉള്ളില്‍
നിറയാന്‍ ഇനി ഇതിലെ നീ പോരൂ....
(നീ കൊഞ്ചിക്കൊഞ്ചും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts