ചിരികള്‍ തോറുമെന്‍ [അഷ്ടപദി] (അടയാളങ്ങള്‍ )
This page was generated on May 6, 2024, 4:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിദ്യാധരൻ
ഗാനരചനഎടപ്പള്ളി രാഘവന്‍ പിള്ള
ഗായകര്‍ഞരളത്ത് ഹരിഗോവിന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 14 2015 19:06:52.
ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി
ചിതറിടുന്നോരരങ്ങത്ത് നിന്നിനി...(2)
വിട തരൂ മതി പോകട്ടെ ഞാനുമെന്‍
നടന വിദ്യയും മൂക സംഗീതവും...(2)
വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍...(2)
അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും
അണിയറയിലിരുന്നു നിഗൂഡമായ്...(2)
തവിടു പോലെ തകരുമെന്‍ മാനസം
അവിടെയെത്തി ചിരിച്ചു കുഴയണം...(2)
കളരി മാറി ഞാന്‍ കച്ച കെട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി...(2)
ഉദയമുണ്ടിനി മേലില്‍ അതെങ്കിലെന്‍
ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും...(2)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts