കളിവീടുറങ്ങിയല്ലോ? [F] (ദേശാടനം )
This page was generated on April 28, 2024, 12:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍മഞ്ജു മേനോൻ
രാഗംമോഹനം
അഭിനേതാക്കള്‍വിജയരാഘവൻ ,ഉണ്ണികൃഷ്ണൻ നമ്പൂതിരി ,മിനി നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:50.

കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
( കളിവീടുറങ്ങിയല്ലോ )

ആ.. ആ.. ആ..ആ....

താരട്ടു പാടിയാലേ..ഉറങ്ങാറുള്ളു
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ ( താരട്ടു )
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു
എന്റെ കൈവിരൽതുമ്പു പിടിച്ചേ നടക്കാറുള്ളൂ
അവൻ നടക്കാറുള്ളൂ
( കളിവീടുറങ്ങിയല്ലോ )

ഇനിയെന്നു കാണുമെന്നാ പിടഞ്ഞുപോയി
എന്റെ ഇടനെഞ്ചിലോർമ്മകൾ വിതുംബിപ്പോയി ( ഇനിയെന്നു )
എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ
വിലതീരാത്തൊരെൻ നിധിയല്ലേ
എന്റെ പുണ്യമല്ലേ
( കളിവീടുറങ്ങിയല്ലോ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts