മതിമുഖി (മാർത്തോമൻ നന്മയായ്) (വാഴുന്നോർ )
This page was generated on May 4, 2024, 3:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ശ്രീനിവാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,സം‌യുക്താ വർമ്മ ,ശ്രീനാഥ് ,സിദ്ദിഖ് ,എൻ എഫ് വർഗീസ് ,രാജേന്ദ്രൻ ,ജനാർദ്ദനൻ ,കവിയൂർ രേണുക ,ചാന്ദ്നി ,റീന എം ജോൺ
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2014 16:43:07.
മാര്‍ത്തോമ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്ന്‍
കൈക്കൂപ്പി നേർന്നു ഞാൻ പെറ്റുവളര്‍ത്തോരു
കന്നിമകളെ നിനക്ക്
പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു
ഈ ഉലകിൽ അവള്‍ക്കൊത്തവരില്ല
നല്ലൊരു നേരം മണര്‍ക്കോലം പൂക്കാതെ
നന്നായ്ക വേണമിതെന്ന്‍

മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
മംഗല കുങ്കുമമണിഞ്ഞൊരുങ്ങ്... (2)
മിന്നിനിൽക്കൂ വിളക്കായ് നീ
പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
പ്രണയപരാഗില മലരേ
അല്ലിത്താമര മൊട്ടില്‍ തത്തടി ചെല്ലച്ചുന്ദരി ചിട്ടുക്കുരുവി
കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
താലിമാല മെയ്യില്‍ അണിയേണം
പവിഴത്തോട കാതിലണിയേണം
കുഴല് വേണം കുരവ വേണം കിളിയേ

കളമൊഴി കാകളി മൊഴിഞ്ഞുണര്
കൈവള കാതിലയണിഞ്ഞൊരുങ്ങ്
പൂമണാളൻ വരവായി പൂവ് ചൂടാൻ നാണമാണോ
പ്രണയരാഗില മലരേ ..
പ്രണയപരാഗില മലരേ...
കൊഞ്ചിപ്പാടടി കുറുകിക്കൂവടി
തഞ്ചിത്തുള്ളടി മാടത്തത്തെ
അന്തിമിനുങ്ങണ ചന്തമണിഞ്ഞാൽ പുന്നാരം
മാരനോട് മാറിലമരേണം
മനസ്സുചേർന്ന് മെല്ലെയലിയേണം
മലരിനുള്ളില്‍ മധുരം പോലെ മലരേ

മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
മംഗല കുങ്കുമമണിഞ്ഞൊരുങ്ങ്... (2)
മിന്നിനിൽക്കൂ വിളക്കായ് നീ
പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
പ്രണയപരാഗില മലരേ
അല്ലിത്താമര മൊട്ടില്‍ തത്തടി ചെല്ലച്ചുന്ദരി ചിട്ടുക്കുരുവി
കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
താലിമാല മെയ്യില്‍ അണിയേണം
പവിഴത്തോട കാതിലണിയേണം
കുഴല് വേണം കുരവ വേണം കിളിയേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts