ജ്വാല ഞാനൊരു (ജ്വാല )
This page was generated on April 28, 2024, 5:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,ശാരദ ,അടൂര്‍ പങ്കജം ,പങ്കജവല്ലി ,എസ് പി പിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 04 2018 17:47:06.

ജ്വാല .. ജ്വാല.. ഞാനൊരു ദുഃഖ ജ്വാല
ഒരു കണ്ണീർത്തിരി തേടി നടക്കും
വിരഹാഗ്നി ജ്വാല (ജ്വാല)

കതിരുകൾ മേഘക്കതിരുകൾ തൂകി
കൊതി തീരും മുൻപേ (കതിരുകൾ...)
വിധിയുടെ ചുഴലിക്കാറ്റിൻ ചുഴിയിൽ
വീണു പൊലിഞ്ഞു ഞാൻ
വെളിച്ചമേ വെളിച്ചമേ നീയെന്നെ നയിക്കൂ
(ജ്വാല)

കനവുകൾ ഓമൽ കനവുകൾ
മുഴുവൻ കനിചൂടും മുൻപേ (കനവുകൾ...)
വിധിയുടെ കാണാച്ചിതതൻ മാറിൽ
വീണു തകർന്നു ഞാൻ
വെളിച്ചമേ വെളിച്ചമേ നീയെന്നെ നയിക്കൂ
(ജ്വാല)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts