വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | വാണി ജയറാം ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:00.
മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ... കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീയുറങ്ങൂ.... (മനസ്സിന്‍) പകലൊളി മായുമ്പോള്‍ കുളിരല മൂടുമ്പോള്‍ ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍ വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍ അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം (മനസ്സിന്‍) നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍ ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ നിന്‍ കനവിന്‍ കൂടെവാഴും ദേവസംഗീതമാണു ഞാന്‍ (മനസ്സിന്‍) |