വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയറാം ,മീന ,കെ പി എ സി ലളിത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:19.
മാനത്തേ മാമയിലേ പീലിക്കതിരുണ്ടോ? രാത്തിങ്കള്‍ തോളത്തെ വെണ്ണക്കുടം കണ്ടോ? കുഞ്ഞിളം ചുണ്ടിലെപ്പാട്ടുമായ് കുസൃതിക്കുറുമ്പുമായ് മായക്കണ്ണന് മനസ്സിനുള്ളില്‍ വിരുന്നുവരും ആലിലക്കണ്ണെഴുതാന് അഞ്ജനം വേണം നെറുകില്‍ ചാര്‍ത്തുവാന്‍ ചന്ദനം വേണം താമരക്കൈവിരലില് മോതിരം വേണം തരളം പാടുവാന്‍ വേണുവും വേണം പൊന്‍വേണുവും വേണം ആയിരം പരിഭവങ്ങള്‍ മായ്ക്കുകയില്ലേ? അഴകിന് കതിരായ് നീ പുഞ്ചിരിക്കില്ലേ? മാറിലൊരമ്പിളിപോല്‍ മയങ്ങുകില്ലേ? മനസ്സില്‍ തിരുമധുരം നീപകരില്ലേ? നീ പകരില്ലേ? |