കാണാക്കണ്ണിൽ കാണും (പോലീസ്‌ )
This page was generated on April 27, 2024, 1:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഔസേപ്പച്ചൻ
ഗാനരചനജോഫി തരകന്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,രഞ്ജിത്ത് ഗോവിന്ദ് ,കോറസ്‌
രാഗംബിലഹരി
അഭിനേതാക്കള്‍പൃഥ്വിരാജ് ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2016 10:31:43.

കാണാക്കണ്ണില്‍ കാണും നിഴലായ്
എന്നും എന്‍‌ചാരേ നീ.. ഓ..
അറിയാക്കനവില്‍ മറയാതെ
എന്നാളും നീ മാത്രമായ്
കൊഞ്ചും നെഞ്ചിന്നുയിരായ് നീ അരികില്‍ എന്നും കൂട്ടായ്
എന്നോമല്‍ക്കിളിയേ നീ അഴകിന്നഴകേ
മഴമേഘപ്രാവുപോലെ മായാത്തൊരു പൌര്‍ണ്ണമിപോലെ
മനതാരില്‍ വിരുന്നുവന്നു.....

മൊഴികള്‍ തേടിയ മൌനം പാടുകയായ്
മിഴിയിലായിരം മോഹം തെളിയുകയായ്
എനി നിനക്കീ പൊയ്മുഖം വെറുതേ
എനി എനിക്കോ നിന്‍ മനം തുണയായ്
എന്നും എന്നെന്നും നീ എന്നില്‍ വസന്തം
കനവില്‍ എന്‍ നിനവില്‍ നീ മാത്രം എന്‍ സഖിയേ..
കൊഞ്ചും നെഞ്ചിന്നുയിരായ്........

വരകള്‍ തേടിയ വര്‍ണ്ണം വിടരുകയായ്
മഴയായ് പൊഴിയും സ്നേഹം ഒഴുകുകയായ്
ഇനി നിനക്കെൻ ജീവനില്‍ നിറയേ കണിയൊരുക്കും പൊൻകിനാപ്പൂക്കൾ
മിഴിയില്‍ നിറമിഴിയില്‍ ഞാന്‍ വിരിയും മഴവില്ലായ്
ഉണരും പൂങ്കാറ്റായ് ഞാന്‍ പുണര്‍ന്നിടാം നിന്നെ
കൊഞ്ചും നെഞ്ചിന്നുയിരായ്............



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts