വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:00.
പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍വെയില്‍ നീരാടുംനേരം പൂക്കണ്ണുമായ് നില്ക്കുന്നുവോ തീരത്തെ മന്ദാരം കാറ്റില്‍ തൈലഗന്ധം... നീറ്റില്‍ പൊന്നുചന്തം... (പൊയ്കയില്‍) പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളീ സൗരഭം പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തുകോര്‍ത്ത നൂപുരം വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്തായ് നീ ദേവനന്ദിനി ഈ തീരഭൂമിയില്‍ തേരേറി വന്നുവോ തേടുന്നതാരെയോ (പൊയ്കയില്‍) സ്നാനകേളീലോലയായ് നീ താണുയര്‍ഞ്ഞു നീന്തവേ കാതരേ നിന് മാറുലഞ്ഞു താമരപ്പൂമൊട്ടുപോല്‍ കൽപ്പടവേറി നില്‍പ്പതെന്തേ നീ നീയേതു ശില്പിയെ തേടുന്ന ചാരുത നീയേതലൗകിക സൗന്ദര്യദേവത (പൊയ്കയില്‍) |